പുല്ലാട്: കോവിഡ് മഹാമാരിയുടെ കാലത്തും ശ്രീലക്ഷ്മി സ്വയം സഹായ സംഘത്തിന്റെ ഓണവിഭവങ്ങള്‍ വാങ്ങാന്‍ തിരക്കേറുന്നു. പുല്ലാട് 292-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലുള്ള സ്വയംസഹായസംഘം കഴിഞ്ഞ എട്ടുവര്‍ഷമായി പരമ്പരാഗത രീതിയില്‍ ഓണവിഭവങ്ങള്‍ തയാറാക്കുന്നുണ്ട്.
ചക്കിലാട്ടിയ വെളിച്ചെണ്ണയില്‍ നാടന്‍ ഏത്തക്കുല ഉപയോഗിച്ച് ഉപ്പേരിയും ശര്ക്കരപുരട്ടിയും കളിയടക്കയും ഇതിനോടൊപ്പം നാട്ടറിവുകളുടെ അടിസ്ഥാനത്തില്‍ വിവിധതരം അച്ചാറുകളുമാണ് പ്രിയം.
പ്രശസ്തമായ ‘പുല്ലാടന്‍ കപ്പ’ ഉപയോഗിച്ചുള്ള ഉപ്പേരി തയാറാക്കുന്നത് പ്രത്യേക രീതിയിലാണ്. അതുകൊണ്ടുതന്നെ ആവശ്യക്കാര്‍ ഏറെയാണ്.
വിദേശ മലയാളികളും ഇതരജില്ലകളില്‍ നിന്നുള്ളവരും സ്ഥിരമായി ഓണവിഭവങ്ങള്‍ വാങ്ങാനെത്തുണ്ട്. ശ്രീലക്ഷ്മി സ്വയംസഹായ സംഘം പ്രസിഡന്റ് ഓമന എസ്. നായര്‍, സെക്രട്ടറി പ്രീത മനോജ്, അംഗങ്ങളായ ആര്. ജയ, അമ്പിളി, രമ, കമലമ്മ എന്നിവരടങ്ങിയ ആറംഗ സംഘമാണ് വിഭവങ്ങള്‍ തയാറാക്കുന്നത്.
സംഘാംഗവും പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിലെ അധ്യാപികയുമായ ആര്. ജയയുടെ കുളത്തുങ്കല്‍ ജംഗ്ഷനു സമീപത്തുള്ള ഗൗരീശങ്കരം വീട്ടിലാണ് ഓണ വിഭവങ്ങള്‍ ഒരുങ്ങുന്നത്.