സ​പ്ലൈ​കോ​യു​ടെ ഓ​ണ​ച്ച​ന്ത​യ്ക്കു നാ​ളെ തു​ട​ക്കം; കു​ടു​ബ​ശ്രീ, വ​ന​ശ്രീ, മ​ത്സ്യ​ഫെ​ഡ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും

കോ​ട്ട​യം: സ​പ്ലൈ​കോ​യു​ടെ ഓ​ണ​ച്ച​ന്ത​യ്ക്കു നാ​ളെ തു​ട​ക്ക​മാ​വും. കോ​ട്ട​യം പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​ന​ത്ത് 24 വ​രെ ന​ട​ക്കു​ന്ന ഓ​ണം മെ​ഗാ ഫെ​യ​റി​ൽ സ​പ്ലൈ​കോ​യ്ക്കൊ​പ്പം കു​ടു​ബ​ശ്രീ, വ​ന​ശ്രീ, മ​ത്സ്യ​ഫെ​ഡ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. തി​ര​ക്ക് കു​റ​യ്ക്കാ​ൻ എ​ട്ട് കൗ​ണ്ട​റു​കളുമാണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ ഫെ​യ​റി​ൽ കു​ടും​ബ​ശ്രീ നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ ഫു​ഡ് കോ​ർ​ട്ടു​മു​ണ്ട്.

താ​ലൂ​ക്കു​ത​ല ഓ​ണം ഫെ​യ​ർ 16 മു​ത​ൽ 24 വ​രെ​യാ​യി​രി​ക്കും. കോ​ട്ട​യം താ​ലൂ​ക്ക് ത​ല ഫെ​യ​ർ ഏ​റ്റു​മാ​നൂ​ർ സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ട്ടി​ലും പാ​ലാ​യി​ലേ​ത് മീ​ന​ച്ചി​ൽ സൂ​പ്പ​ർ​മാ​ർ​ട്ടി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ത് പൊ​ൻ​കു​ന്നം സൂ​പ്പ​ർ​മാ​ർ​ട്ടി​ലും വൈ​ക്ക​ത്തേ​ത് വൈ​ക്കം സൂ​പ്പ​ർ മാ​ർ​ട്ടി​ലും ച​ങ്ങ​നാ​ശേ​രി​യി​ലേ​ത് പെ​രു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സ് മൈ​താ​ന​ത്തു​മാ​യി​രി​ക്കും. കോ​ട്ട​യ​ത്ത് ജി​ല്ലാ ഫെ​യ​ർ ഉ​ള്ള​തി​നാ​ൽ താ​ലൂ​ക്ക് ത​ല മാ​ർ​ക്ക​റ്റി​ല്ല.

എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ഓ​രോ ഓ​ണ​ച്ച​ന്ത​ക​ൾ 20 മു​ത​ൽ 24 വ​രെ​യാ​യി​രി​ക്കും. പു​തു​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട, ക​ടു​ത്തു​രു​ത്തി സൂ​പ്പ​ർ​മാ​ർ​ട്ടു​ക​ൾ​ക്കു പു​റ​മെ മു​ണ്ട​ക്ക​യം പീ​പ്പി​ൾ ബ​സാ​ർ, ക​റു​ക​ച്ചാ​ൽ സൂ​പ്പ​ർ ബ​സാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ണ​ച്ച​ന്ത പ്ര​വ​ർ​ത്തി​ക്കും. താ​ലൂ​ക്ക് ആ​സ്ഥാ​ന​മു​ള്ള നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്ലാ​ത്തി​ട​ത്തു മാ​ത്ര​മാ​ണ് ഈ ​സൗ​ക​ര്യം. വാ​ഴൂ​ർ നി​യോ​ജ​ക​ണ്ഡ​ലം ഇ​ല്ലാ​താ​യെ​ങ്കി​ലും ക​റു​ക​ച്ചാ​ലി​ൽ പ്ര​ത്യേ​കം ഫെ​യ​ർ ന​ട​ത്തും.

പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സ​പ്ലെ​കോ​യു​ടെ എ​ല്ലാ ഒൗ​ട്ട്‌ലെറ്റു​ക​ളി​ലും മി​നി ഓ​ണം ഫെ​യ​ർ 20 മു​ത​ൽ 24 വ​രെ​യു​ണ്ടാ​യി​രി​ക്കും. സ​പ്ലൈ​കോ ഒൗ​ട്ട്‌ലെറ്റി​ല്ലാ​ത്ത മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​യാ​ൽ അ​വി​ടെ​യും മി​നി ഫെ​യ​ർ ക്ര​മീ​ക​രി​ക്കും. എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും പു​റം മാ​ർ​ക്ക​റ്റി​നെ​ക്കാ​ൾ വി​ല കു​റ​ച്ചാ​ണു വി​ല്ക്കു​ന്ന​ത് ഗു​ണ​മേ​ൻ​മ​യും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തി​രു​ന​ക്ക​ര പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല ഓ​ണം ഫെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ക്കും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ന്പാ​ടി ആ​ദ്യ​വി​ല്പ​ന നി​ർ​വ​ഹി​ക്കും.

പ്ര​വ​ർ​ത്ത​ന​സ​മ​യം
ജി​ല്ലാ, താ​ലൂ​ക്ക് ത​ല ച​ന്ത​ക​ൾ – രാ​വി​ലെ 9.30 – രാ​ത്രി 8 വ​രെ
സ​പ്ലൈ​കോ ഒൗ​ട്ട‌്‌ലെറ്റ് മി​നി ഫെ​യ​ർ – രാ​വി​ലെ 9.30 – രാ​ത്രി 7.30

പ​ച്ച​ക്ക​റി
ഹോ​ർ​ട്ടി​കോ​ർ​പ്, വി​എ​ഫ്സി​കെ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മി​ത​മാ​യ നി​ര​ക്കി​ൽ പ​ച്ച​ക്ക​റി വി​ൽ​ക്കും. ചേ​ന, ചേ​ന്പ്, കി​ഴ​ങ്ങ്, വാ​ഴ​ക്കു​ല ഇ​ന​ങ്ങ​ളു​മു​ണ്ടാ​യി​രി​ക്കും.

ഗി​ഫ്റ്റ് കൂ​പ്പ​ണ്‍
സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഓ​ണ​സ​മ്മാ​ന​മാ​യി ന​ൽ​കാ​ൻ 2000, 1000 രൂ​പ നി​ര​ക്കു​ക​ളി​ൽ ഗി​ഫ്റ്റ് കൂ​പ്പ​ണു​ക​ൾ. ഈ ​കൂ​പ്പ​ണു​ക​ൾ​കൊ​ണ്ട് സ​പ്ലൈ​കോ​യു​ടെ ഏ​തു സ്ഥ​ല​ത്തെ​യും ഓ​ണം ഫെ​യ​റി​ൽ​നി​ന്ന് ഷോ​പ്പിം​ഗ് ന​ട​ത്താം.

സ്പെ​ഷ​ൽ കൂ​പ്പ​ണ്‍
എ​ല്ലാ ഒൗ​ട്ട്‌ലെറ്റു​ക​ളി​ലും 950 രൂ​പ നി​ര​ക്കി​ൽ 18 ഇ​നം സാ​ധ​ന​ങ്ങ​ളു​ടെ കൂ​പ്പ​ണ്‍ ല​ഭി​ക്കും. ഈ ​സാ​ധ​ന​ങ്ങ​ൾ പ്ര​ത്യേ​കം ബി​ഗ് ഷോ​പ്പ​ർ കി​റ്റി​ൽ ല​ഭി​ക്കും. കൂ​ടു​ത​ൽ കൂ​പ്പ​ണു​ക​ൾ വാ​ങ്ങു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ കി​റ്റ് എ​ത്തി​ച്ചു​കൊ​ടു​ക്കും.

Related posts