കൊല്ലം :ഓണക്കാലം സുരക്ഷിതമാക്കാനുള്ള നടപടികള്‍ക്ക് എ.ഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. വ്യാജമദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയുടെ വിതരണം, വിപണനം, ഉപയോഗം എന്നിവ തടയുന്നതിന് എക്സൈസ്, പോലിസ്, വനം, റവന്യു എന്നിവയുടെ സംയുക്ത പരിശോധനയ്ക്കാണ് നിര്‍ദേശം.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനയും വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, അളവ് – തൂക്കം എന്നിവയിലെ വെട്ടിപ്പ് എന്നിവയും തടയുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ അതോറിറ്റി എന്നിവയുടെ സംയുക്ത സ്ക്വാഡ് പ്രവര്‍ത്തിക്കണം.
ഗതാഗതം സുഗമമാക്കാനും ട്രാഫിക് സിഗ്നലുകളുടെ സമീപത്തുള്ള കുഴികളടയ്ക്കാനും പൊതുമരാമത്ത് വിഭാഗം നടപടിയെടുക്കണം. റോഡരുകിലെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പൊലിസും തദ്ദേശ സ്ഥാപനങ്ങളെയുമാണ് ചുമതലപ്പെടുത്തിയത്.
റോഡിന്റെ വശങ്ങളില് അപടനിലയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശമുണ്ട്. കൊല്ലം ബീച്ചില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ നിയോഗിക്കണം.
ദേശീയ പാത കേന്ദ്രീകരിച്ച് മെഡിക്കല്‍ സംഘം ഉള്‍പ്പെടുന്ന ആംബുലന്‍സ് സൗകര്യം ജില്ലാ പൊലിസും ജില്ലാ മെഡിക്കല്‍ ഓഫീസും ചേര്‍ന്നാണ് ഏര്‍പ്പെടുത്തേണ്ടത്. ജില്ലാ , താലൂക്ക് ആശുപത്രികളില്‍ 24 മണിക്കൂര്‍ കാഷ്വാലിറ്റി പ്രവര്‍ത്തിപ്പിക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശമുണ്ട്.