കോട്ടയം: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഓണക്കാലത്തോടനുബന്ധിച്ചു നടക്കുന്ന യാത്ര പാക്കേജുകളിലേക്ക് ബുക്കിംഗ് ആരംഭിച്ചു. യാത്രക്കാര്‍ക്ക് കോട്ടയം ഡിപ്പോയിലെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാം.
അഞ്ചുരുളി ഏകദിന ഉല്ലാസ യാത്ര 27ന്
പുലര്‍ച്ചെ 5.30 ന് പുറപ്പെട്ട് ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍, കാല്‍വരി മൗണ്ട്, അഞ്ചുരുളി, വാഗമണ്‍ മൊട്ടക്കുന്ന്, പൈന്‍വാലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 9.30നു തിരികെ എത്തുന്നു. 580രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് ചാര്‍ജ്.
മലക്കപ്പാറ ഏകദിന ഉല്ലാസയാത്ര 28ന്
പുലര്‍ച്ചെ ആറിനു പുറപ്പെട്ട് രാത്രി 11നു തിരിച്ചെത്തും. തുമ്പൂര്‍മുഴി, ആതിരപ്പള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ കണ്ടശേഷം 45 കിലോമീറ്റര്‍ വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്കപ്പാറയില്‍ എത്തി ഷോളയാര്‍ ഡാം വ്യൂ കാണാം. 720 രൂപയാണ് യാത്രാ നിരക്ക്.
മൂന്നാര്‍ ഏകദിന ഉല്ലാസയാത്ര 30ന്
കുറഞ്ഞ ചെലവില്‍ ആനവണ്ടിയില്‍ ആഘോഷമായി മുന്നാറിലേയ്ക്ക് പോകാം. കെഎസ്ആര്‍ടിസിയുടെ മൂന്നാര്‍ ഏകദിന ഉല്ലാസയാത്ര ഫ്ളവര്‍ ഗാര്ഡന്, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷന്, ടീ മ്യൂസിയം, എക്കോ പോയിന്റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടക്കം. രാവിലെ അഞ്ചിനു പുറപ്പെട്ട് രാത്രി 11.30 ന് തിരികെ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.യാത്രാ നിരക്ക് 900 രൂപ.
ഗവി ഏകദിന ഉല്ലാസ യാത്ര
സെപ്റ്റംബര്‍ ഒന്ന്, ഏഴ്
പുലര്‍ച്ചെ അഞ്ചിന് കോട്ടയത്തുനിന്നു പുറപ്പെട്ട് രാത്രി 10നു തിരിച്ചെത്തും. ഗവിയിലൂടെ 70 കിലോമീറ്റര്‍ ജംഗിള്‍ സഫാരി , ബോട്ടിംഗ്, ഉച്ചഭക്ഷണം. തുടര്‍ന്ന് പരുന്തുംപാറ സന്ദര്‍ശിച്ച് മടക്കം. എന്‍ട്രി ഫീസ്, ബോട്ടിങ്, ഉച്ചഭക്ഷണം എന്നിവ അടക്കം ടിക്കറ്റ് ചാര്‍ജ് ഒരാള്‍ക്ക്1650 രൂപ.
ചതുരംഗപ്പാറ ഏകദിന ഉല്ലാസ യാത്ര രണ്ടിന്
പുലര്‍ച്ചെ അഞ്ചിനു പുറപ്പെട്ട് റിപ്പിള് വാട്ടര്‍ ഫോള്‍സ് സന്ദര്‍ശിച്ച് പൊന്മുടി ഡാം എത്തി ബോട്ടിംഗ് നടത്തി കള്ളിമാലി വ്യൂ പോയിന്റ് അതിമനോഹരമായ ഗ്യാപ്റോഡ്, ആനയിറങ്കല്‍ ഡാം, ചതുരംഗപ്പാറ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 11നു തിരികെ എത്തുന്നു.ടിക്കറ്റ് ചാര്‍ജ് ഒരാള്‍ക്ക് 960രൂപ.
അന്വേഷണങ്ങൾക്ക് – 9188456895, 8547564093, 8547832580 .