കോട്ടയം: ഓണം ബംബര്‍ ലോട്ടറി ഒന്നാം സമ്മാനം 25 കോടി തമിഴ്നാട് കോയമ്പത്തൂർ സ്വദേശി നടരാജനു ലഭിച്ചതില്‍ അതിശയം വേണ്ട. ലോട്ടറി വാങ്ങുന്നതില്‍ മലയാളികളെക്കാള്‍ ആവേശമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക്.
500 രൂപയുടെ ഓണം ലോട്ടറി 5,000 എണ്ണത്തിനുമേൽ പായിപ്പാട്ട് താമസിക്കുന്ന ബംഗാളി തൊഴിലാളികള്‍ വാങ്ങിയതായി വില്പനക്കാര് പറയുന്നു. കോട്ടയം ജില്ലയില്‍ 15 ശതമാനത്തോളം ലോട്ടറി വാങ്ങുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണെന്നു വിതരണക്കാർ.
പായിപ്പാട്. ചങ്ങനാശേരി, കോട്ടയം തുടങ്ങി ഇതരസംസ്ഥാന ക്കാർ ഏറെയുള്ള പ്രദേശങ്ങളില്‍ ലോട്ടറി വില്‍പ്പന കൂടുതലാണ്. ഇവരുടെ ക്യാമ്പുകളില്‍ ലോട്ടറി വിതരണക്കാര്‍ നേരിട്ട് എത്തുന്നതും സാധാരണമാണ്.
സാധാരണ ലോട്ടറികള്‍ തനിയെ വാങ്ങുകയും ബംബര്‍ ലോട്ടറികള്‍ കൂട്ടം ചേര്‍ന്ന് എടുക്കുകയുമാണ് ഇവരുടെ പതിവ്.
അവധി ദിവസങ്ങളില്‍ ലോട്ടറിക്കടകളില്‍ തൊഴിലാളികള്‍ കൂട്ടമായി എത്താറുണ്ട്. ഇതരസംസ്ഥാനക്കാർക്കു ജില്ലയില്‍ ലോട്ടറി അടിച്ചിട്ടുണ്ട്. ഭാഗ്യദേവത കടാക്ഷിച്ച ഭായിമാർ പണവുമായി നാട്ടിലേക്കു മടങ്ങുകയും ചെയ്തു.