15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ വാരിയംകുന്നൻ സിനിമ സിനിമ ചെയ്യാംമെന്ന് സംവിധായകൻ ഒമർ ലുലു.
ബാബു ആന്റണിയാവും ചിത്രത്തിലെ നായകനെന്നും ഒമർ സോഷ്യൽ മീഡിയയിൽ കുറിച്ചു
പോസ്റ്റിന്റെ പൂർണരൂപം
പ്രീബിസിനസ്സ് നോക്കാതെ Babu Antony ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും.
വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച് ഒന്നര വർഷത്തിന് ശേഷമാണ് സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ വ്യക്തമാക്കുന്നത്. ഇതോടെ, വലിയ ചർച്ചയായ സിനിമ പ്രഖ്യാപനത്തിന് അവസാനമുണ്ടായിരിക്കുകയാണ്. സിനിമയുടെ പേരിൽ പൃഥ്വിരാജും ആഷിഖ് അബുവും വലിയതോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.