സ്വന്തംലേഖകന്‍
കോഴിക്കോട് : ഓണ വിപണിയിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന. സംസ്ഥാന വ്യാപകമായി സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചാണ് പരിശോധന നടത്തുന്നത്.
22 വരെ കര്‍ശന പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം കമ്മീഷണര്‍ എ.ആര്.അജയകുമാര്‍ എല്ലാ ജില്ലകളിലേയും അസി.കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
ഓണക്കാലത്ത് മായംകലര്‍ന്നതും മേന്മയില്ലാത്തതുമായ വസ്തുക്കള്‍ വിപണിയിലെത്താനുള്ള സാധ്യത കണക്കിലെടുത്താണ് കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.
പായസം മിക്സ്, ശര്‍ക്കര, പാല്, വെളിച്ചെണ്ണ, പഴം,പച്ചക്കറി വിഭവങ്ങള്‍ എന്നീ ഉല്പന്നങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
കാലപ്പഴമുള്ളതും ഗുണമേന്മയില്ലാത്തതുമായ മുന്തിരിയാണ് പലയിടത്തും പായസംമിക്സിനൊപ്പം നല്‍കുന്നത്. ഇത്തരം സംഭവങ്ങളുണ്ടോയെന്ന് പരിശോധിക്കും.
കഴിഞ്ഞ വര്‍ഷം ശര്‍ക്കരയില്‍ വ്യാപകമായ തോതില്‍ മായം കലര്‍ത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും ശര്‍ക്കര പരിശോധിക്കും.
ഗുണമേന്മ ഉറപ്പുവരുത്തിയ ശേഷമേ ഇവ വില്പന നടത്താന്‍ അനുവദിക്കുകയുള്ളൂ. സാധാരണയായി സംസ്ഥാനത്തിനകത്തുണ്ടാക്കുന്ന ശര്‍ക്കരയില്‍ മായം കലര്‍ത്തുന്നത് കുറവാണ്.
ശര്‍ക്കരയ്ക്ക് ക്ഷാമമുണ്ടാവുമ്പോള്‍ ഇതരസംസ്ഥാനത്ത് നിന്നും കൊണ്ടുവരാറാണ് പതിവ്. ഇപ്രകാരം കൊണ്ടുവരുന്ന ശര്‍ക്കരയില്‍ വന്‍തോതില്‍ മായം കലര്‍ത്താറുണ്ട്.
ഇതരസംസ്ഥാനത്ത് നിന്നെത്തിക്കുന്ന പാലിലും മായം കലര്‍ത്തുന്നുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിന്യസിപ്പിച്ചുകൊണ്ട് പരിശോധന നടത്താനാണ് നിര്‍ദേശം.
പപ്പടം, പയര്‍, പരിപ്പ്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയും പരിശോധനാ പട്ടികയിലുണ്ട്. വെളിച്ചെണ്ണ, പയര്‍, പരിപ്പ് എന്നിവയിലും നേരത്തെ മായം കണ്ടെത്തിയിരുന്നു.
ഇറച്ചി, മീന്‍ എന്നിവയും പതിവ് പോലെ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗവും കേരള കാര്‍ഷിക സര്‍വകലാശാലയും നടത്തിയ പരിശോധനകളില്‍ കൃഷി സ്ഥലങ്ങളില്‍ തളിക്കുന്ന കീടനാശിനിയുടെ സാന്നിധ്യം മുളക് പൊടിയാക്കിയശേഷവും അവശേഷിക്കുന്നതായാണ് കണ്ടെത്തിയിരുന്നു.