സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മുഹ്റം, ഒന്നാം ഓണം ദിവസങ്ങളായ ഇന്നും നാളെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് സപ്ലൈകോ സിഎംഡി അറിയിച്ചു.
അതേസമയം 21, 22, 23 തീയതികളിൽ കടകൾ തുറക്കില്ലെന്നും സിഎംഡി അറിയിച്ചു.
ഓണക്കിറ്റ് വിതരണം ഓണത്തിനു മുന്പ് പൂർത്തിയാക്കാനാകില്ലെന്നു സപ്ലൈകോ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയ്ക്കുള്ളിൽ വിതരണം പൂർത്തിയാക്കുന്നതിനായി ജൂലൈ 31 മുതലാണ് വിതരണം തുടങ്ങിയത്.
16 ഇന കിറ്റിലെ ചില ഉത്പന്നങ്ങളുടെയും ലഭ്യത കുറവാണ് വിതരണം മന്ദഗതിയിലാക്കിയത്. 37 ലക്ഷത്തോളം കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് ഇനിയും ലഭിക്കാനുണ്ട ്.
ഇന്നും നാളെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഓണത്തിനു 21, 22, 23 തീയതികളിൽ കടമുടക്കമായതിനാൽ കിറ്റ് വിതരണം ഈ മാസം അവസാനം വരെ തുടരുമെന്നു സിഎംഡി വിശദമാക്കുന്നു.
വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുന്നതിനായി ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.