കോട്ടയം: ഉപ്പുമുതൽ കശുവണ്ടിവരെ 14 ഇനം സാധനങ്ങളുമായി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇത്തവണയും.
425 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കിറ്റ് വിതരണം സർക്കാരിന്റെ ഓണസമ്മാനമായിട്ടാണ് നൽകുന്നത്.
കോവിഡ് കാലത്ത് എല്ലാ മാസവും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകിയിരു ന്നു. 13 മാസം ഇങ്ങനെ കിറ്റ് വിതരണം നടത്തിയിരുന്നു.
കിറ്റിനുള്ളിൽ
കശുവണ്ടി പരിപ്പ് 50 ഗ്രാം, മിൽമ നെയ്യ് 50 ഗ്രാം, ശബരി മുളകുപൊടി 100 ഗ്രാം, ശബരി മഞ്ഞൾപൊടി 100 ഗ്രാം, എലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 ഗ്രാം,
ശബരി തേയില 100 ഗ്രാം, ശർക്കര വരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോ, ചെറുപയർ 500 ഗ്രാം, തുവരപരിപ്പ് 250 ഗ്രാം,
പൊടിയുപ്പ് ഒരു കിലോ, തുണി സഞ്ചി എന്നിങ്ങനെയാണ് 14 ഇനങ്ങൾ. ഓഗസ്്റ്റ് 20 മുതൽ കിറ്റ് വിതരണം ആരംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.