കോട്ടയം: ഇത്തവണ ഉത്രാടം ഞായറാഴ്ച ആണല്ലോ. ഇന്നു ജനം നഗരത്തിലിറങ്ങിയാൽ അത് ഉത്രാടപ്പാച്ചിലാകും. തിരുവോണത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനുള്ള തിരക്കായി അതു മാറിയാൽ വ്യാപാരികൾക്ക് ആശ്വാസമാകും.
കോവിഡും മഴയും മൂലം മങ്ങിയ കച്ചവടം ഒരാഴ്്ചയായി ചെറിയതോതിൽ പച്ചപിടിച്ചു തുടങ്ങിയിട്ട്. മുൻവർഷങ്ങളിൽ ഉത്രാടദിനത്തലേന്നും തിരക്കിന്റെതായിരുന്നു.
ഉപ്പേരി മുതൽ ഉപ്പുവരെ ഒരുക്കി കലവറയിൽ കരുതലാക്കേണ്ട ദിനങ്ങൾ. ഉച്ചയോടെ നഗരം തിരക്കിൽ കുരങ്ങുമെന്നതിനാൽ രാവിലെ ചന്തയിൽ പോകണം.
ഓണക്കോടിയും വാങ്ങണം. മാവേലിത്തന്പുരാനെ ഓർമിച്ചു തിരുവോണത്തെ വരവേൽക്കാൻ ഉണ്ണികളൊക്കെ ഉൗഞ്ഞാൽ കെട്ടി പൂക്കളമൊരുക്കാനുള്ള ഒരുക്കത്തിലാണ്.
കാലവും കാലാവസ്ഥയുമൊക്കെ മാറിയാലും ഓണം ആണ്ടിലൊന്നേയുള്ളു. പൂച്ചെടിയും പൂന്പാറ്റയും തുന്പിയും തെച്ചിയും ഓണപ്പൂവും കാണാമറയത്ത് ഒളിച്ചെങ്കിലും സദ്യയിൽ കുറവുവരുത്.
പഴവും പപ്പടവും ചോറും പരിപ്പും പായസവും ശർക്കരവരട്ടിയുമൊക്കെ തൂശനിലയിൽ വിളന്പി വട്ടമിട്ടിരുന്നുണ്ണണം. ഉൗഞ്ഞാലും തുന്പിതുള്ളലും കടുവാകളിയും തിരുവാതിരയും കേരളത്തെ ഉണർത്തുന്ന ഉത്സാഹത്തിന്റെ ദിവസമാണിത്.
കുട്ടനിറച്ചുവാങ്ങാൻ നാടെങ്ങും ഓണച്ചന്തകൾ തുറന്നിട്ടുണ്ട്. അയൽനാട്ടിൽനിന്നെത്തിയ പച്ചക്കറിക്കും നേന്ത്രനും വിലക്കുറവില്ല. അടുക്കളവിഭവങ്ങൾക്കൊപ്പം വീടിനെ അണിയിക്കാനുള്ള ഫർണിച്ചറുകളും മറ്റും വാങ്ങാനും തിരക്കുണ്ട്.
ടെലിവിഷനും വാഷിംഗ് മെഷീനും ഫ്രിഡ്ജും മൊബൈലുമൊക്കെ നന്നായി വിറ്റഴിയുന്നു. വില നാൽപ്പതിനായിരത്തിലേറെ എന്ന മട്ടിൽ വില കൂടിയെങ്കിലും പൊന്നുവാങ്ങാനും പഴയതു മാറിയെടുക്കാനും ആഭരണക്കടകളിലും ആൾക്കൂട്ടം.
സപ്ലൈകോയുടെയും കണ്സ്യൂമർഫെഡിന്റെയും സഹകരണസ്ഥാപനങ്ങളുടെയും ഓണം വിപണി സജീവമാണ്. പഞ്ചസാര, പയർ, പരിപ്പ്, എണ്ണ, മുളക്, മല്ലി എന്നിവ സബ്സിഡി നിരക്കിൽ കിട്ടുന്നുണ്ട്. കുടുംബശ്രീ, സ്വയംസഹായസംഘങ്ങളും വിളയിച്ച ജൈവവിഭവങ്ങൾക്ക് ആവശ്യക്കാരേറെ.
ഉത്രാടക്കിഴി നാളെ സമർപ്പിക്കും
കോട്ടയം: വയസ്കര രാജഭവനിലെ എൻ.കെ. സൗമ്യവതി തന്പുരാട്ടിക്ക് ഓണസമ്മാനമായി ഉത്രാടകിഴി നാളെ സമർപ്പിക്കും. നാളെ രാവിലെ 11ന് വയസ്കര (രാജ്ഭവൻ) യിൽ വച്ചാണ് കിഴി സമർപ്പണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് കിഴി സമർപ്പിക്കുന്നത്. 1001 രൂപയാണ് കൈമാറുന്നത്.
തൃശൂർ കളക്്ടറേറ്റിൽനിന്നുള്ള പ്രത്യേക പ്രതിനിധി ഓരോ വർഷവും തുക കോട്ടയം താലൂക്ക് ഓഫീസിൽ നേരിട്ടെത്തിക്കുകയാണ് പതിവ്. നേരത്തെ തൃശൂർ ട്രഷറിയിൽനിന്നം 14 രൂപയാണ് നൽകിയിരുന്നത്. പിന്നീട് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായപ്പോഴാണ് തുക 1001 ആയി ഉയർത്തിയത്.
വയസ്കര രാജഭവനിൽ എ.ആർ. രാജവർമയുടെ ഭാര്യയാണ് സൗമ്യവതി തന്പുരാട്ടി. കൊച്ചി രാജവംശത്തിന്റെ പിൻമുറക്കാരിയന്ന നിലയ്ക്കാണ് ഉത്രാട കിഴി ലഭിക്കുന്നത്. രാജഭരണക്കാലത്ത് രാജകുടുംബാംഗങ്ങളിലെ സ്ത്രീകൾക്ക് ഓണത്തിനു പുതുവസ്ത്രം വാങ്ങാൻ നൽകി വന്നതാണ് ഉത്രാടകിഴി.
തിരു-കൊച്ചി സംയോജനത്തോടെ കിഴി നൽകുന്ന ചുമതല സർക്കാരിനായി. ഉത്രാട കിഴി കൈപ്പറ്റുന്നയാൾ ജീവിച്ചിരിപ്പുണ്ടെന്ന ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി കളക്്ടർക്കു റിപ്പോർട്ട് നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നത്.