പുതിയ മന്ത്രിമാർ വിമാനമിറങ്ങിയതിനു പിന്നാലെ യെമനിൽ സ്ഫോടനം; 26 പേ​ർ മ​രി​ച്ചു. ഒ​ട്ട​ന​വ​ധി​പ്പേ​ർ​ക്കു പരിക്ക്‌

ഏ​ഡ​ൻ: യെ​മ​നി​ലെ ഏ​ഡ​ൻ ന​ഗ​ര​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഫോ​ട​ന​ം. സൗ​ദി​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട യെ​മ​ൻ സ​ർ​ക്കാ​രി​ലെ അം​ഗ​ങ്ങ​ൾ ഇ​വി​ടെ വി​മാ​ന​മി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണു സം​ഭ​വം. 26 പേ​ർ മ​രി​ച്ചു. ഒ​ട്ട​ന​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു.

പ്ര​ധാ​ന​മ​ന്ത്രി മൊ​യീ​ൻ അ​ബ്ദു​ൾ​മാ​ലി​ക്ക് അ​ട​ക്കം കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളെ ഏ​ഡ​നി​ലു​ള്ള പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ൽ സു​ര​ക്ഷി​തരായി എ​ത്തി​ച്ച​താ​യി സൗ​ദി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഹൗ​തി വി​മ​ത​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് യെ​മ​നി സ​ർ​ക്കാ​ർ ആ​രോ​പി​ച്ചു.

കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ വി​മാ​ന​ത്തി​ൽ​നി​ന്നി​റ​ങ്ങി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ ര​ണ്ടു ത​വ​ണ സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യി എ​എ​ഫ്പി ലേ​ഖ​ക​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​ന്‍റെ​യും പു​ക ഉ​യ​രു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ സൗ​ദി മാ​ധ്യ​മ​ങ്ങ​ൾ കാ​ണി​ച്ചു.

യെ​മ​നി​ലെ അ​ന്താ​രാ​ഷ്‌​ട്ര അം​ഗീ​കാ​ര​മു​ള്ള സ​ർ​ക്കാ​രും തെ​ക്ക​ൻ ട്രാ​ൻ​സി​ഷ​ൻ കൗ​ൺ​സി​ൽ (എ​സ്ടി​സി) എ​ന്ന വി​ഘ​ട​ന​വാ​ദി​ക​ളും ചേ​ർ​ന്നാ​ണ് 24 അം​ഗ​ങ്ങ​ളു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ 18നു ​രൂ​പീ​ക​രി​ച്ച​ത്. ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൗ​തി വി​മ​ത​ർ​ക്കെ​തി​രേ ഒ​രു​മി​ച്ചു പോ​രാ​ടാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ൽ സൗ​ദി​യാ​ണ്.

ത​ല​സ്ഥാ​ന​മാ​യ സ​നാ​യും വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ യെ​മ​നും നി​യ​ന്ത്രി​ക്കു​ന്ന ഹൗ​തി​ക​ളു​മാ​യി സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ക​ക്ഷി സേ​ന അ​ഞ്ചു വ​ർ​ഷ​മാ​യി യു​ദ്ധം ചെ​യ്യു​ന്നു.

2014ൽ ​ഹൗ​തി​ക​ൾ സ​നാ പി​ടി​ച്ചെ​ടു​ത്ത​തു മു​ത​ൽ യെ​മ​ൻ പ്ര​സി​ഡ​ന്‍റ് മ​ൻ​സൂ​ർ ഹാ​ദി സൗ​ദി​യി​ലാ​ണു​ള്ള​ത്. 26ന് ​ഹാ​ദി​ക്കു മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത സ​ർ​ക്കാ​രാ​ണ് ഇ​ന്ന​ലെ സൗ​ദി​യി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ​ത്. സ​നാ ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഏ​ഡ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് യെ​മ​നി സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.


ആ​ഭ്യ​ന്ത​ര​യു​ദ്ധം മൂ​ലം ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​ണ് യെ​മ​ൻ നേ​രി​ടു​ന്ന​തെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ പ​റ​യു​ന്നു. 1,11,000 പേ​ർ മ​രി​ച്ചു. ദ​ശ​ല​ക്ഷ​ങ്ങ​ൾ പ​ലാ​യ​നം ചെ​യ്തു.

Related posts

Leave a Comment