ഫോട്ടോ ഫേസ്ബുക്കിലിട്ടു! കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഓണാഘോഷം നടത്തിയ സ്വകാര്യ ആശുപത്രിയിലെ അമ്പതോളം ജീവനക്കാര്‍ക്കെതിരേ കേസെടുത്തു

മു​ക്കം: കോവി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച് ഓ​ണാ​ഘോ​ഷം ന​ട​ത്തി​യ മ​ണാ​ശ്ശേ​രി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള അ​മ്പ​തോ​ളം ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു.

ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ രോ​ഗ പ​ക​ർ​ച്ച ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ആ​യി​രി​ക്കെ​യാ​ണ് ഗൈ​ന​ക്കോ​ള​ജി,പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ഓ​ണാ​ഘോ​ഷം ന​ട​ത്തി​യ​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത പ​രി​പാ​ടി​യു​ടെ ഫോ​ട്ടോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് എ​പ്പി​ഡ​മി​ക് ആ​ക്ട്, ഐപിസി എ​ന്നി​വ പ്ര​കാ​രം ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന ആ​ളു​ക​ളോ​ട് മു​ക്കം ന​ഗ​ര​സ​ഭ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് വി​ധേ​യ​മാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ കൊ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ ഓ​ട്ടോ​റി​ക്ഷ​യി​ൽ അ​ഞ്ചി​ല​ധി​കം ആ​ളു​ക​ളു​മാ​യി കു​ത്തി​നി​റ​ച്ച് ടെ​സ്റ്റി​ന് വ​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് വാ​ഹ​ന​ങ്ങ​ളി​ൽ ടെ​സ്റ്റി​ന് എ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും അ​ത​വ​ഗ​ണി​ച്ച് വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു.

ആ​രോ​ഗ്യ​വ​കു​പ്പ് ന​ഗ​ര​സ​ഭ​യ്ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ ജി​ല്ലാ ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. കൂ​ടാ​തെ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​തെ ടെ​സ്റ്റി​ന് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്നവ​രെ കൊ​ണ്ടു​വ​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​നും നി​ർ​ദേ​ശം ന​ൽ​കിയിട്ടു​ണ്ട്.

Related posts

Leave a Comment