സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തെ ഒന്നാകെ വിഴുങ്ങിയ വെള്ളപ്പൊക്കം വ്യാപാരമേഖലയ്ക്ക് എല്പ്പിച്ചത് വലിയ ആഘാതം. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വ്യാപാര മേഖല നടുകുത്തി വീണ നിലയിലാണ്. വ്യാപാര സ്തംഭനം, സ്റ്റോക്കിനുണ്ടായ നാശം, കെട്ടിടങ്ങള്‍ക്കും യന്ത്രസാമഗ്രികള്‍ക്കുണ്ടായ കേടുപാടുകള്‍ എന്നിവയ്ക്കു പുറമേ കാത്തിരുന്ന ബക്രീദ് മഴയില്‍ ഒലിച്ചുപോയി. ഓണക്കാലം അടുത്തിരിക്കുകയാണ്. പ്രതീക്ഷിച്ച വില്പന ഇനി നടക്കുമോ എന്നകാര്യം സംശയമാണ്.
ബക്രീദ് പ്രമാണിച്ച് എത്തിച്ച വന്‍ ശേഖരമാണഉപയോഗിക്കാന് കഴിയാതെ ആയത്. രണ്ടുവര്‍ഷമായി വസ്ത്രമേഖലയ്ക്കുണ്ടായ നഷ്ടം അതിഭീമമാണെന്ന് വ്യാപാരികള്‍ പറയുന്നു. ഗൃഹോപകരണങ്ങള്‍ , ഉപഭോക്തൃ ഇലക്ട്രോണിക് ഉല്പന്നങ്ങള് എന്നിവയുടെ വില്പന കുത്തനെ ഇടിഞ്ഞു. റീട്ടെയ്ല്‍ രംഗത്തും വലിയ തോതിലുള്ള വ്യാപാര സ്തംഭനമാണുണ്ടായത്. ആയിരക്കണക്കിനു ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കുണ്ടായ പ്രതിസന്ധി രൂക്ഷമായി.
ബക്രീദ് തലേന്ന് മാത്രമാണ് അല്‍പ്പമെങ്കിലും വില്പ്പനയുണ്ടായതെന്ന് വ്യാപാരികള്‍ പറയുന്നു. കടകളില്‍ വെള്ളം കയറിയതിനാല്‍ നഗരത്തില്‍ പോലും വില്‍പ്പന കുറവായിരുന്നു. നഗരവാസികള്മാത്രമാണ് വ്യാപാരകേന്ദ്രങ്ങളില്‍ എത്തിയത്. പെരുന്നാള്‍ കഴിഞ്ഞതോടെ അതും നിന്നു. ഇനി പ്രതീക്ഷ ഓണത്തിനാണ്. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വില്പന വര്‍ധിക്കാനുള്ള സാഹചര്യമുണ്ട്.
എന്നാല്‍ ആളുകളുടെ കൈകളില്‍ പണമില്ലാത്തതിനാല്‍ എന്ത് സംഭവിക്കുമെന്നറിയില്ലെന്നാണ് പ്രമുഖ കടയുടമകള്‍ പറയുന്നത്. എന്തയാലും വന്‍ നഷ്ടത്തില്‍ നിന്നും കരകയറാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്.ഇതോടൊപ്പം പ്രളയസെസ് ഉള്‍പ്പെടെയുള്ള നടപടികളും വ്യാപാരമേഖലയുടെ നട്ടെല്ലൊടിക്കും.
കഴിഞ്ഞ പ്രളകാലത്ത് പത്ത് ലക്ഷം രൂപ പലിശയില്ലാതെ സര്‍ക്കാര്‍ വായ്പ പ്രഖ്യാപിച്ചെങ്കിലും അത് അര്‍ഹരായ പലര്‍ക്കും ലഭിച്ചില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഉപയോക്താക്കള്‍ കൂടുതലായി വിപണിയിലേക്ക് എത്തുന്ന സമയത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാനും വ്യപാരമേഖലയെ പുനരുജ്ജീവിപ്പിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരി സമൂഹത്തിന്റെ ആവശ്യം.