പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു: ഓ​ണം സ്പെ​ഷ​ൽ ട്രെയിൻ ദീ​ർ​ഘി​പ്പി​ച്ചു

കൊ​ല്ലം: യാ​ത്ര​ക്കാ​രു​ടെ​യും ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ് അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​ത്തി​നു ഫ​ലം ക​ണ്ടു. ഓ​ണ​ക്കാ​ല സ്പെ​ഷ​ൽ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ. ബം​ഗ​ളു​രു​വി​ന് സ​മീ​പ​ത്തെ യ​ല​ഹ​ങ്ക സ്റ്റേ​ഷ​നി​ൽനി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള ത്രൈ​വാ​ര ഗ​രീ​ബ് ര​ഥ് എ​ക്സ്പ്ര​സ് സ്പെ​ഷ​ലാ​ണ് 19 വ​രെ ദീ​ർ​ഘി​പ്പി​ച്ച​ത്.

ഇ​ത് സം​ബ​ന്ധി​ച്ച റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വ് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഈ ​ട്രെ​യി​നി​ൽ ഏ​സി ത്രീ ​ട​യ​ർ, ഏ​സി ചെ​യ​ർ​കാ​ർ കോ​ച്ചു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​കൂ. സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ച​ത് ഈ ​മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്രി​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.

എ​റ​ണാ​കു​ളം – യ​ല​ഹ​ങ്ക സ്പെ​ഷ​ൽ ( 06101) എ​ട്ടി​നും 18 – നും ​മ​ധ്യേ ഞാ​യ​ർ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ് ന​ട​ക്കു​ക. ഏ​റ​ണാ​കു​ള​ത്ത് നി​ന്ന് ഉ​ച്ച​യ്ക്ക് 12.40 ന് ​പു​റ​പ്പെ​ടു​ന്ന വ​ണ്ടി അ​ന്ന് രാ​ത്രി 11 – ന് ​യ​ല​ഹ​ങ്ക​യി​ൽ എ​ത്തും. 06102 എ​ല​ഹ​ങ്ക -എ​റ​ണാ​കു​ളം സ്പെ​ഷ​ൽ ഒ​മ്പ​തി​നും 19-നും ​മ​ധ്യേ തി​ങ്ക​ൾ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തും. യ​ല​ഹ​ങ്ക​യി​ൽ നി​ന്ന് രാ​വി​ലെ അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഉ​ച്ച​ക​ഴി​ഞ്ഞ് 2-20 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും.

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, പോ​ഡ​ന്നൂ​ർ, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം, വൈ​റ്റ് ഫീ​ൽ​ഡ്, കൃ​ഷ്ണ​രാ​ജ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​കും. നേ​ര​ത്തേ എ​റ​ണാ​കു​ളം – യ​ല​ഹ​ങ്ക സ​ർ​വീ​സ് ഇ​ന്നു വ​രെ​യും തി​രി​ച്ചു​ള്ള ട്രെ​യി​ൻ നാ​ളെ കൂ​ടി​യു​മാ​ണ് സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​താ​ണ് ഇ​പ്പോ​ൾ 19 – വ​രെ നീ​ട്ടി​യി​ട്ടു​ള്ള​ത്.

അ​തേ സ​മ​യം ക​ഴി​ഞ്ഞ മാ​സം 26-ന് ​സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച ബം​ഗ​ളു​രു ക​ന്‍റോ​ൺ​മെ​ന്‍റെ-എ​റ​ണാ​കു​ളം ത്രൈ​വാ​ര വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ മൗ​നം തു​ട​രു​ക​യാ​ണ്. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം മ​റ്റ് ചി​ല സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി​യും ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്.

06085 എ​റ​ണാ​കു​ളം- പ​ട്ന സ്പെ​ഷ​ൽ 13 മു​ത​ൽ ന​വം​ബ​ർ 29 വ​രെ​യും 06086 പ​ട്ന – എ​റ​ണാ​കു​ളം സ്പെ​ഷ​ൽ 16 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ​യും സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്.

06081 കൊ​ച്ചു വേ​ളി – ഷാ​ലി​മാ​ർ സ്പെ​ഷ​ൽ 20 മു​ത​ൽ ന​വം​ബ​ർ 29- വ​രെ​യും 06082 ഷാ​ലി​മാ​ർ – കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ 23 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ​യും ദീ​ർ​ഘി​പ്പി​ച്ചു.

06087 തി​രു​നെ​ൽ​വേ​ലി – ഷാ​ലി​മാ​ർ സ്പെ​ഷ​ൽ 12 മു​ത​ൽ ന​വം​ബ​ർ 28 വ​രെ​യും 06088 ഷാ​ലി​മാ​ർ – തി​രു​നെ​ൽ​വേ​ലി സ്പെ​ഷ​ൽ 14 മു​ത​ൽ ന​വം​ബ​ർ 30 വ​രെ​യും സ​ർ​വീ​സ് നീ​ട്ടി​യി​ട്ടു​ണ്ട്.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment