തിരുവനന്തപുരം: പൗരപ്രമുഖർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന ഓണസദ്യ ഇന്നു നടക്കും.ഉച്ചയ്ക്ക് 12.30ന് നിയമസഭാ ശങ്കരനാരായണൻ തന്പി ഹാളിലാണ് പൗരപ്രമുഖർക്കായുള്ള മുഖ്യമന്ത്രിയുടെ ഓണസദ്യ.
മുഖ്യമന്ത്രിമാർ ഓണസദ്യ ഒരുക്കുന്നത് ആദ്യമാണ്. പൗരപ്രമുഖർക്കുള്ള ഓണസദ്യയ്ക്ക് തൊട്ടു മുൻപ് 12ന് എംഎൽഎ ക്വാർട്ടേഴ്സിലെ പന്പാ ബ്ലോക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും.
ശിലാസ്ഥാപന ചടങ്ങിന് എത്തുന്നവരെ ഒഴിപ്പിച്ച ശേഷമാണ് 12.30ന് പൗരപ്രമുഖർക്കുള്ള മുഖ്യമന്ത്രിയുടെ ഓണസദ്യ നടക്കുന്നത്.