ഓണസദ്യയുടെ ഗുണങ്ങളിലൂടെ..! ഓണസദ്യ പോഷകസമ്പന്നം; പ്രതിരോധം ഉഷാർ


എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളു​ടെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് ന​ല്ല ഭ​ക്ഷ​ണം. പ്ര​ത്യേ​കി​ച്ചും ഓ​ണ​ത്തി​നു കൊ​യ്ത്തു​ത്സ​വ​ത്തിന്‍റെ മാ​നം കൂ​ടി​യു​ള്ള​തി​നാ​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ ഓ​ണാ​ഘോ​ഷ​ത്തി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​താ​ണ്.

കു​ബേ​ര കു​ചേ​ല വ്യ​ത്യ​സ​മി​ല്ലാ​തെ ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ​ക്കും ഓ​ണ​സ​ദ്യ പ്രി​യ​ങ്ക​രം. മ​ല​യാ​ളി​യു​ടെ ജീ​വി​ത​വും ക​രു​ത​ലും സ്വ​പ്ന​ങ്ങ​ളു​മെ​ല്ലാം ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെി​രി​ക്കു​ന്നു.

എ​ല്ലാം ഓ​ണ​ത്തി​നു വേ​ണ്ടി എ​ന്ന മട്ടി​ലാ​ണു കാ​ര്യ​ങ്ങ​ൾ. പ​ഴ​യ ത​ല​മു​റ ഓ​ണ​ത്തി​നു വി​ള​വെ​ടു​ക്കാ​ൻ പ​ച്ച​ക്ക​റി​ക​ളും കാ​ർ​ഷി​ക​വി​ള​ക​ളും മാ​സ​ങ്ങ​ൾ​ക്കു മു​ന്പേ ന​ടു​ന്ന​തു പ​തി​വാ​യി​രു​ന്നു. അ​ത്ത​രം ഓ​ർ​മ​ക​ൾ കൂ​ടി​യു​ണ്ട് ഓ​ണ​ത്തി​നൊ​പ്പം.

കൂട്ടാ​യ്മ​യു​ടെ ഓ​ണ​സ​ദ്യ
കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ തേ​ച്ചു​മി​നു​ക്കി തി​ള​ക്ക​മാ​ർ​ന്ന​താ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ഓ​ണം. പ​ര​സ്പ​രം കാ​ണു​ക​യും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ​ര​മാ​യും ഓ​ണം മാ​റു​ന്നു. ഒ​ന്നി​ച്ചു​കൂ​ടി ഒ​രു​മി​ച്ചു ഭ​ക്ഷ​ണം ത​യാ​റാ​ക്കി ക​ഴി​ക്കു​ന്പോ​ൾ ഓ​ണം കൂട്ടാ​യ്മ​യു​ടെ കൂ​ടി ഉ​ത്സ​വ​മാ​കു​ന്നു.

പ​ണ്ടൊ​ക്കെ സ​ദ്യ​യെ​ന്ന​ത് ഓ​ണം പോ​ലെ​യു​ള്ള വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ലാ​യി​രു​ന്നു. ഇ​ന്നു കാ​ലം മാ​റി​യ​പ്പോ​ൾ ദി​വ​സ​വും സ​ദ്യ വി​ള​ന്പു​ന്ന ഹോ​ട്ടലു​ക​ൾ നാട്ടി​ൽ പ​ലയിട​ങ്ങ​ളി​ലു​മാ​യി.

മി​ക്ക​പ്പോ​ഴും ഭ​ക്ഷ​ണം ഒ​ന്നു ര​ണ്ടു ക​റി​ക​ളി​ലൊ​തു​ങ്ങു​ന്പോ​ൾ ഓ​ണ​ത്തി​നാ​ണ് വി​ഭ​വ​സ​മൃ​ദ്ധ​മാ​യി നാം ​ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ എ​ന്തു വി​ശേ​ഷ​ത്തി​നും സ​ദ്യ ഒ​ഴി​വാ​ക്കാ​നാ​കാ​തെ വ​ന്നി​രി​ക്കു​ന്നു.

ഭ​ക്ഷ​ണം ഷ​ഡ്ര​സ​പ്ര​ധാ​നം
ഓ​ണ​സ​ദ്യ​യെ​ന്ന​തു നമ്മുടെ ദ​ഹ​നേ​ന്ദ്രി​യ​ത്തെ ന​ന്നാ​യി മ​ന​സി​ലാ​ക്കി​യ​ശേ​ഷം പൂ​ർ​വി​ക​രാ​യ ആ​ചാ​ര്യന്മാർ വി​ഭാ​വ​ന ചെ​യ്ത​താ​ണ്. ഷ​ഡ്ര​സ​പ്ര​ധാ​ന​മാ​ണ് നമ്മുടെ ഭ​ക്ഷ​ണ​മെ​ന്നു പ​റ​യാ​റു​ണ്ട്.

മ​ധു​രം, എ​രി​വ്, ഉ​പ്പ്, ക​യ്പ്, ച​വ​ർ​പ്പ്, പു​ളി..​എ​ന്നീ ആ​റു ര​സ​ങ്ങ​ളും ഓ​ണ​സ​ദ്യ​യി​ലു​ണ്ട്. ഈ ​ആ​റു ര​സ​ങ്ങ​ളും ചേ​ർ​ന്ന ഭ​ക്ഷ​ണ​ത്തെ ഒ​ന്നാം​ത​രം ഓ​ണ​സ​ദ്യ​യെ​ന്നു പ​റ​യാം.

ഓ​ണ​സ​ദ്യ സ​മീ​കൃ​താ​ഹാ​രം
ഓ​ണ​സ​ദ്യ സ​മീ​കൃ​താ​ഹാ​ര​മെ​ന്നാ​ണ് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം പ​റ​യു​ന്ന​ത്. എ​ല്ലാ​ത്ത​രം പ​ച്ച​ക്ക​റി​ക​ളി​ൽ നി​ന്നു​മു​ള്ള പോ​ഷ​ക​ങ്ങ​ൾ ഓ​ണ​സ​ദ്യ​യി​ൽ നി​ന്നു ല​ഭി​ക്കും. ആ​വ​ശ്യ​ത്തി​നു കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും പ്രോട്ടീ​നു​മു​ണ്ട്.

പ​ച്ച​ക്ക​റി​ക​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ അ​തി​ൽ നി​ന്നു ധാ​തു​ല​വ​ണ​ങ്ങ​ൾ, ജീ​വ​ക​ങ്ങ​ൾ എ​ന്നി​വ​യും ശ​രീ​ര​ത്തി​നു കിട്ടു​ന്നു. അ​ടു​ത്ത ത​ല​മു​റ​യു​ടെ ആ​രോ​ഗ്യം മ​ന​സി​ൽ ക​ണ്ടാ​ണ് ഓ​ണ​സ​ദ്യ​യി​ൽ വി​ഭ​വ​ങ്ങ​ളു​ടെ നീ​ണ്ട​നി​ര.

ഓ​രോ വി​ഭ​വ​വും പ​ര​സ്പ​രം ബ​ന്ധ​പ്പെി​രി​ക്കു​ന്നു. ചോ​റു​വി​ള​ന്പി​യ ശേ​ഷം ഒ​ഴി​ക്കു​ന്ന പ​രി​പ്പി​നൊ​പ്പം പ​പ്പ​ട​വും നെ​യ്യും. എ​ല്ലാം പ​ര​സ്പ​ര​പൂ​ര​ക​ങ്ങ​ൾ. ശ​രീ​ര​പോ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ഓ​ണ​സ​ദ്യ​യി​ലു​ണ്ട്.

തൂ​ശ​നി​ല​യി​ലെ കു​ത്ത​രി​ച്ചോറ്
ഓ​ണ​സ​ദ്യ വി​ള​ന്പു​ന്ന ഇ​ല​യ്ക്കു പോ​ലും പ്ര​ത്യേ​ക​ത​യു​ണ്ട്. ക​ഴു​കി​യെ​ടു​ത്ത തൂ​ശ​നി​ല​യി​ലാ​ണു സ​ദ്യ വി​ള​ന്പു​ന്ന​ത്. അ​ധി​കം മു​റ്റാ​ത്ത ത​ളി​രി​ല​യി​ൽ ചൂ​ടു ചോ​റു വീ​ഴു​ന്പോ​ൽ ഇ​ല​യി​ൽ നി​ന്നു ചി​ല വി​റ്റാ​മി​നു​ക​ളും ക്ലോ​റോ​ഫി​ലും ഭ​ക്ഷ​ണ​ത്തി​ലൂ​ടെ നമ്മു​ടെ ശ​രീ​ര​ത്തി​ലെ​ത്തും.

അ​ലു​മി​നി​യ​ത്തിന്‍റെയും ചെ​ന്പിന്‍റെയും അം​ശം അ​ല്പം പോ​ലും ക​ല​രാ​ത്ത ഭ​ക്ഷ​ണം എ​ന്ന പ്ര​ത്യേ​ക​ത​യും തൂ​ശ​നി​ല​യി​ൽ സ​ദ്യ​യു​ണ്ണു​ന്പോ​ൾ കിട്ടും. ​

അ​ലു​മി​നി​യം ഫോ​യി​ലി​ലും പ്ലാ​സ്റ്റി​ക് കോട്ടിം​ഗ് പേ​പ്പ​റു​ക​ള​ിലും പ്ലാ​സ്റ്റി​ക് ഇ​ല​ക​ളി​ലും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പ​തി​വു​ക​ളി​ൽ നി​ന്ന് പ​ല​ർ​ക്കും ഓ​ണ​നാ​ളു​ക​ൾ മോ​ച​നമാകും.

ത​വി​ടി​നു വി​റ്റാ​മി​ൻ ബി ​കോം​പ്ല​ക്സ്
സ​ദ്യ​യി​ൽ പ്ര​ധാ​നം കു​ത്ത​രി​ച്ചോ​റു ത​ന്നെ. ത​വി​ടു ക​ള​യാ​ത്ത കു​ത്ത​രി​ച്ചോ​റ്. കു​ത്ത​രി​ച്ചോ​റി​ൽ നി​ന്നു കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് കിട്ടുന്നു. ത​വി​ടു​ക​ള​യാ​ത്ത​തി​നാ​ൽ അ​തി​ൽ നി​ന്നു വി​റ്റാ​മി​ൻ ബി ​കോ​പ്ല​ക്സും കിട്ടും.

ഓ​ണ​സ​ദ്യ പോ​ഷ​ക​സ​മൃ​ദ്ധം
പ​ച്ച​ക്ക​റി​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ളും സൂ​ക്ഷ്മ​പോ​ഷ​ക​ങ്ങ​ൾ എ​ന്നു വി​ളി​ക്കു​ന്ന മൈ​ക്രോ ന്യൂ​ട്രി​യ​ൻ​റു​ക​ളും ഓ​ണ​സ​ദ്യ​യി​ലൂ​ടെ സു​ല​ഭ​മാ​യി ശ​രീ​ര​ത്തി​നു കിട്ടുന്നു.

ക​ടു​കി​ൽ നി​ന്ന് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. മ​ഞ്ഞ​ളി​ൽ നി​ന്ന് കു​ർ​ക്യു​മി​ൻ. ചു​രു​ക്ക​ത്തി​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണ് ഓ​ണ​സ​ദ്യ. അ​വ​യെ​ല്ലാം ശ​രീ​ര​ത്തി​നു രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ന​ല്കു​ന്നു.

(തുടരും)

വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് &
ഡയറ്റ് കൺസൾട്ടന്‍റ്

Related posts

Leave a Comment