കുമളി: പെരിയാർ കടുവാ സങ്കേതത്തിൽ ഓണത്തുമ്പികളുടെ കണക്കെടുപ്പ് ഇന്നുതുടങ്ങും. മൂന്നു ദിവസമാണ് സർവേ. തേക്കടി പെരിയാർ കണ്‍സർവേഷൻ ഫൗണ്ടേഷനും തിരുവനന്തപുരം ഡ്രാഗൻഫ്ളൈ ഫൗണ്ടേഷനും ചേർന്നാണ് സ്ഥിതിവിവരങ്ങൾ ശേഖരിക്കുന്നത്.
പെരിയാർ കടുവാ സങ്കേതത്തിൽ നടക്കുന്ന ആദ്യ സംയുക്ത സർവേയാണിത്. 15 കേന്ദ്രങ്ങളിൽ നാലുപേരു വീതം ആളുകൾ അടങ്ങിയ സംഘങ്ങളാണു കണക്കെടുപ്പു നടത്തുന്നത്. തേക്കടി ഡിഎഫ്ഒ ശില്പ വി. കുമാർ ഉദ്ഘാടനംചെയ്യും. ശുദ്ധജല പരിസ്ഥിതി മേഖലയിലാണ് ഓണത്തുന്പികളുടെ നിലനില്പ്. തുമ്പികളുടെ അഭാവം ജലമലിനീകരണത്തിന്റെ അടയാളമാണെന്നാണു ശാസ്ത്രം.