പോലീസുകാർ സ്ഥലം മാറി പോകുന്പോൾ ആളുകളുടെ പ്രതികരണം വ്യത്യസ്ത രീതിയിൽ ആയിരിക്കും.
എന്നാൽ സ്ഥലം എസ് ഐ സ്ഥലം മാറി പോകുന്പോൾ കരഞ്ഞുകൊണ്ട് യാത്ര അയയ്ക്കുന്ന ജനങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഗുജറാത്തിലാണ് സംഭവം.
ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്നു വിശാല്‍ പട്ടേല്‍. വളരെക്കാലം അവിടെ സേവനമനുഷ്ഠിച്ച അദ്ദേഹം പ്രദേശത്തെ ആളുകളുടെ പ്രിയപ്പെട്ടവനായിരുന്നു.
കോവിഡ് കാലത്ത് അടക്കം മികച്ച പ്രകടനമാണ് അദേഹം കാഴ്ച വച്ചത്. അദ്ദേഹത്തെ ആര് എപ്പോള്‍ വിളിച്ചാലും അവരുടെ ആവശ്യങ്ങള്‍ എല്ലാം അദ്ദേഹം ഉപേക്ഷ കൂടാതെ നടത്തി കൊടുക്കുമായിരുന്നു. ഇക്കാരണങ്ങളാല്‍ വിശാല്‍ നഗരത്തില്‍ ജനപ്രിയനായത്.
സ്റ്റേഷനിലെത്തിയ ജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും കരഞ്ഞുകൊണ്ടാണ് സ്ഥലം എസ്ഐക്ക് യാത്രയയപ്പ് നല്‍കിയത്.
ഈ യാത്രയയപ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ആളുകള്‍ അദ്ദേഹത്തിന് മേല്‍ പൂക്കള്‍ വര്‍ഷിക്കുന്നതും, അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നതും വീഡിയോയില്‍ കാണാം. അദ്ദേഹം കണ്ണുനീര് തുടയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.