ശാലിനിയെ പരിചയപ്പെടുന്നതിനു അജിത് പ്രേമിച്ചത് ഈ നടിയെ ! നിരന്തരം പ്രേമലേഖനങ്ങളും എഴുതിയിരുന്നു; ‘തല’യുടെ ഹൃദയം ആദ്യമായി കവര്‍ന്ന ആ നടിയെക്കുറിച്ചറിയാം…

തമിഴകത്തെ മിന്നും താരമാണ് തല അജിത് എന്നറിയപ്പെടുന്ന അജിത് കുമാര്‍. കേരളത്തിലും അജിത്തിന് നിരവധി ആരാധകരാണുള്ളത്.


ബാലതാരമായി വന്ന് പിന്നീട് നായികയായി മലയാളികളുടെ മനസ്സ് കീഴടക്കിയ നടി ശാലിനിയെ ആണ് അജിത് വിവാഹം കഴിച്ചിരിക്കുന്നത്.

അജിത്തിനൊപ്പം അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹവും കഴിക്കുന്നു. ഇപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന മാതൃക താരദമ്പതികള്‍ ആണിവര്‍.

അതേ സമയം തല അജിത് ശാലിനിയെ പരിചയപ്പെടുന്നതിനു മുന്‍പ് മറ്റൊരു നടിയുമായി സ്‌നേഹത്തിലായിരുന്നു എന്നത് അധികം ആര്‍ക്കും അറിയാത്ത രഹസ്യമാണ്.

സിനിമയുടെ ലൊക്കേഷനില്‍ വച്ച് അജിത്ത് ഇവര്‍ക്ക് ധാരാളം പ്രണയലേഖനങ്ങള്‍ എഴുതുമായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ വരെ പദ്ധതിയിട്ടിരുന്നു.

അക്കാലത്ത് തമിഴ് സിനിമയിലെ പരസ്യമായ രഹസ്യങ്ങളില്‍ ഒന്നായിരുന്നു ഇവരുടെ പ്രണയം. മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള ഹീര രാജഗോപാല്‍ എന്ന നടിയായിരുന്നു ആ താരസുന്ദരി.

അജിതും ഹീരയും ഒന്നിച്ചഭിനയിച്ച കാതല്‍ കോട്ടൈ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്.

പിന്നീട് തൊടരും എന്ന ചിത്രത്തിലും ഇവര്‍ ഒരുമിച്ച് അഭിനയിച്ചു. എന്നാല്‍ ഇരുവരുടെയും പ്രണയത്തെ ഹീരയുടെ വീട്ടുകാര്‍ അനുകൂലിച്ചില്ല.

എന്തുകൊണ്ടാണ് എന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക കാരണങ്ങളൊന്നും അറിയില്ല. എന്തായാലും ശാലിനിയെ വിവാഹം കഴിച്ച് അജിത് സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു പോരുകയാണ് ഇപ്പോള്‍.

മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പവും ഹീര അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ നായികയായി നിര്‍ണയം എന്ന സിനിമയിലെത്തിയ ഹീര മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചത് ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയിലായിരുന്നു.

മിന്നാമിനുങ്ങിനും മിന്നുകെട്ട്, പൂത്തിരുവാതിര രാവില്‍ തുടങ്ങിയ മലയാള സിനിമകളിലും ഹീര അഭിനയിച്ചിരുന്നു.

1999ല്‍ പുറത്തിറങ്ങിയ സൂര്യവരം എന്ന തമിഴ് സിനിമയിലാണ് ഹീര അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് താരം.

Related posts

Leave a Comment