ന്യൂഡൽഹി: ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് ചർച്ച വീണ്ടും ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അത് രാജ്യത്തിന്റെ അനിവാര്യതയാണ്. ഇതുസംബന്ധിച്ച് ഗൗരവകരമായ ചർച്ചകൾ നടക്കണമെന്നും പ്രിസൈഡിംഗ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ മോദി ആവശ്യപ്പെട്ടു.
നിലവിൽ രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പുകൾ നടക്കുന്ന രീതിയാണുള്ളത്. അതിൽ മാറ്റം അനിവാര്യമാണ്. ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുക എന്ന ആശയം 2017 മുതൽ ചർച്ചയ്ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ ആശയം ശക്തമായി മുന്നോട്ടുവച്ചത് മോദിയാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം ചർച്ചയായിരുന്നു.