നി​യ​മ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യാ​ൽ “​ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ ന​ട​പ്പാ​ക്കാ​ൻ ത​യാ​റെ​ന്ന് മു​ഖ്യ തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ണ​ർ


ന്യൂ​ഡ​ൽ​ഹി: ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​നം ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​യാ​റെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ. ഒ​രു ദേ​ശീ​യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ എ​ല്ലാ​വി​ധ​ത്തി​ലും ത​യാ​റാ​ണെ​ന്നും ഇ​തി​നു​വേ​ണ്ട നി​യ​മ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യാ​ൽ ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ്പാ​ക്ക​പ്പെ​ടു​മെ​ന്നും സു​നി​ൽ അ​റോ​റ പ​റ​ഞ്ഞു.

നേ​ര​ത്തെ ഒ​രു ഇ​ന്ത്യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ കാ​ര്യ​മാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment