തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടയവിതരണം ഊർജിതമാക്കുമെന്നും ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യുമെന്നും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ. ഈ വർഷം ഡിസംബറിനുള്ളിൽ 50,000 പേർക്ക് പട്ടയം നൽകും. അടുത്ത മേയ് മാസത്തിനുള്ളിൽ ബാക്കിയുള്ളവ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സംയുക്ത പരിശോധന കഴിഞ്ഞ് അനുവദിച്ചു കിട്ടിയ 28,588 ഹെക്ടറിൽ 17,113 ഹെക്ടർ ഭൂമി വിതരണം ചെയ്തു. 11,473 ഹെക്ടറിന്റെ പട്ടയമാണ് ഇനി വിതരണം ചെയ്യേണ്ടത്. ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും പട്ടയം വിതരണം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.