വിമാനം കണ്ടിട്ടുള്ളവരുടെയെല്ലാം ആഗ്രഹമാണ് മരിക്കുന്നതിനു മുമ്പ് ഒരിക്കലെങ്കിലും വിമാനത്തില്‍ കയറുക എന്നത്. ആദ്യ വിമാന യാത്ര ആരും മറക്കുകയുമില്ല. ഒറ്റയ്ക്ക് ഒരു യാത്രാ വിമാനത്തില്‍ പോകണമെനന് ആര്‍ക്കെങ്കിലും ആഗ്രഹം തോന്നിയാല്‍ അതിമോഹം എന്നേ പറയാനാകൂ. എന്നാല്‍ ഇങ്ങനെയൊരു ഭാഗ്യം ഒരു യുവതിയ്ക്ക് ലഭിച്ചു.
ന്യൂയോര്‍ക്കില്‍ നിന്ന് വാഷിങ്ടണിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലെ ഏകയാത്രക്കാരി ഒരു യുവതിയായിരുന്നു. റെഡിറ്റ് ഉപയോക്താവായ ഷാഡിബേബി എന്ന യൂസര്‍നെയിമുള്ള യുവതിയായിരുന്നു ആ ഭാഗ്യവതി. ഏകയായി വിമാനത്തില്‍ യാത്രചെയ്യുന്ന സെല്‍ഫിയെടുത്തുകൊണ്ടാണ് യുവതി ഈ അസുലഭ അവസരം ആഘോഷമാക്കിയത്. യുവതി യാത്രക്കായി ബുക്ക് ചെയ്ത വിമാനം യാത്രയ്ക്കു മണിക്കൂറുകള്‍ക്കു മുമ്പ് റദ്ദ് ചെയ്തു.
വിമാനം റദ്ദാക്കിയതറിഞ്ഞ് ഏജന്റ് യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പാടു ചെയ്തു. ഇതൊന്നുമറിയാതെ മറ്റൊരു ഏജന്റ് റദ്ദ് ചെയ്ത വിമാനത്തിനു ശേഷം വന്ന വിമാനത്തില്‍ മറ്റുയാത്രക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കി. അതിനെക്കുറിച്ച് അനൗണ്‍സ്‌മെന്റും നടത്തി. എന്നാല്‍ യാത്രചെയ്യാനിരുന്ന ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടര്‍ന്ന് വീട്ടിലേക്കു മടങ്ങിയ യുവതി എയര്‍പോര്‍ട്ടില്‍ നടന്ന സംഭവവികാസങ്ങളൊന്നുമറിഞ്ഞതുമില്ല. വിമാനം പുറപ്പെടുന്നതിനു മുമ്പും ഫ്‌ളൈറ്റില്‍ കയറിയ ശേഷവും ആള്‍ത്തിരക്കില്ലാത്തത് യുവതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ അത് കാര്യമാക്കിയില്ല. പിന്നീട് ഏറെക്കഴിഞ്ഞാണ് സംഭവ വികാസങ്ങളെക്കുറിച്ച് യുവതിക്ക് ഏകദേശ ധാരണ ലഭിച്ചത്. എന്തായാലും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ കിട്ടിയ അവസരം ആഘോഷിച്ച യുവതി വിമാനത്തിലുടനീളം നടന്ന് സെല്‍ഫിയെടുക്കുകയും ചെയ്തു.