ചൈനക്കാരുടെ സംഭാവനയായ കോവിഡ് ലോകമാകെ സംഹാരതാണ്ഡവം തുടരുന്നതിനിടെ മറ്റൊരു തരം വൈറസ് ബാധ കൂടി ചൈനയില് നിന്ന് റിപ്പോര്ട്ട് ചെയ്യുകയാണ്.
ഒരു തരം ചെള്ളില് നിന്നാണ് ഈ വൈറസ് പടരുന്നത്. ഈ ചെള്ളിന്റെ കടിയേറ്റ് ഇതിനോടകം ഏഴുപേര് മരിച്ചുവെന്നാണ് വിവരം. അറുപതോളം പേര്ക്ക് രോഗം ബാധിച്ചതായും റിപ്പോര്ട്ടുണ്ട്.
ഈ വൈറസ് മനുഷ്യരില് നിന്ന് മനുഷ്യരിലേക്ക് പകരുമെന്നാണ് വിദഗ്ധര് പറയുന്നത്. അതിനാല് ജാഗ്രത വേണമെന്ന് സര്ക്കാര് മാധ്യമം മുന്നറിയിപ്പ് നല്കി.
കിഴക്കന് ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ മുപ്പത്തിയേഴിലധികം പേര്ക്ക് ജൂണില് ഈ വൈറസ് ബാധിച്ചതായും പിന്നീട് അന്ഹൂയി പ്രവിശ്യയിലെ 23 പേര് കൂടി രോഗബാധിതരായെന്നും റിപ്പോര്ട്ടുണ്ട്.
രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയില് നിന്ന് മറ്റൊരാളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഡോക്ടര്മാര് നല്കുന്ന മുന്നറിയിപ്പ്.
ചെള്ളിന്റെ കടിയേല്ക്കുന്നതാണ് രോഗബാധക്കുള്ള പ്രധാന കാരണം. കന്നുകാലികള്, ആടുകള്, കുതിരകള്, പന്നികള് തുടങ്ങിയ മൃഗങ്ങളിലും ഈ വൈറസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.