ഏ​​ക​​ദി​​ന ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി ക്ല​​ബ്ബി​​ൽ നി​​സാ​​ങ്ക​​യും

പ​​ല്ലെ​​കെ​​ല്ലെ: രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി നേ​​ടു​​ന്ന ബാ​​റ്റ​​ർ​​മാ​​രു​​ടെ ക്ല​​ബ്ബി​​ൽ ഇ​​ടം​​പി​​ടി​​ച്ച് ശ്രീ​​ല​​ങ്ക​​ൻ ഓ​​പ്പ​​ണ​​ർ പ​​തും നി​​സാ​​ങ്ക. അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ഒ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ നി​​സാ​​ങ്ക 139 പ​​ന്തി​​ൽ 210 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു. എ​​ട്ട് സി​​ക്സും 20 ഫോ​​റും അ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു നി​​സാ​​ങ്ക​​യു​​ടെ ഇ​​ന്നിം​​ഗ്സ്. ശ്രീ​​ല​​ങ്ക​​യ്ക്കു​​വേ​​ണ്ടി ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ ബാ​​റ്റ​​റാ​​ണ് ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ നി​​സാ​​ങ്ക. താ​​ര​​ത്തി​​ന്‍റെ നാ​​ലാം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​​യാ​​ണ്.

മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​യ്ക്ക് 42 റ​ണ്‍​സി​ന്‍റെ ജ​യം നേ​ടി. ശ്രീ​ല​ങ്ക സ്‌​കോ​ര്‍ 381/3. അ​ഫ്ഗാ​നി​സ്ഥാ​ന്‍ 339/6. അ​ഫ്ഗാ​നാ​യി അ​സ്മ​തു​ള്ള ഒ​മ​ര്‍​സാ​യി (149*), മു​ഹ​മ്മ​ദ് ന​ബി (136) എ​ന്നി​വ​ര്‍ സെ​ഞ്ചു​റി നേ​ടി.

136-ാം പ​​ന്തി​​ൽ 200

നേ​​രി​​ട്ട 136-ാം പ​​ന്തി​​ലാ​​ണ് നി​​സാ​​ങ്ക​​യു​​ടെ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി. ഏ​​ഴ് സി​​ക്സും 19 ഫോ​​റും അ​​ട​​ക്ക​​മാ​​യി​​രു​​ന്നു നി​​സാ​​ങ്ക 200 തി​​ക​​ച്ച​​ത്. ആ​​വി​​ഷ്ക ഫെ​​ർ​​ണാ​​ണ്ടൊ (88), സ​​ധീ​​ര സ​​മ​​ര​​വി​​ക്ര​​മ (45) എ​​ന്നി​​വ​​രു​​ടെ ഇ​​ന്നിം​​ഗ്സും ല​​ങ്ക​​ൻ സ്കോ​​ർ​​ബോ​​ർ​​ഡി​​നു ക​​രു​​ത്തേ​​കി.
10-ാമ​​ൻ, 12-ാം ഡ​​ബി​​ൾ

ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി നേ​​ടു​​ന്ന 10-ാമ​​ത് ബാ​​റ്റ​​റാ​​ണ് പ​​തും നി​​സാ​​ങ്ക. ഇ​​ന്ത്യ​​യു​​ടെ രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ (മൂ​​ന്ന്- 264, 209, 208*)) ഏ​​ക​​ദി​​ന ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി നേ​​ടി​​യ താ​​രം. ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റും രോ​​ഹി​​ത്തി​​ന്‍റെ (264) പേ​​രി​​ലാ​​ണ്.

രോ​​ഹി​​ത്തി​​നൊ​​പ്പം ഇ​​ന്ത്യ​​യു​​ടെ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (200*), വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ് (219), ഇ​​ഷാ​​ൻ കി​​ഷ​​ൻ (210), ശു​​ഭ്മാ​​ൻ ഗി​​ൽ (208) എ​​ന്നി​​വ​​രും ഏ​​ക​​ദി​​ന ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടി​​യി​​ട്ടു​​ണ്ട്.

ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ മാ​​ർ​​ട്ടി​​ൻ ഗ​​പ്റ്റി​​ൽ (237*), വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ക്രി​​സ് ഗെ​​യ്ൽ (215), പാ​​ക്കി​​സ്ഥാ​​ന്‍റെ ഫ​​ഖാ​​ർ സ​​മാ​​ൻ (210*), ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഗ്ലെ​​ൻ മാ​​ക്സ്‌​വെ​​ൽ (201*) എ​​ന്നി​​വ​​രാ​​ണ് ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി നേ​​ടി​​യ മ​​റ്റ് ബാ​​റ്റ​​ർ​​മാ​​ർ. 2010ൽ ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ സ​​ച്ചി​​ൻ നേ​​ടി​​യ 200 നോ​​ട്ടൗ​​ട്ടാ​​ണ് ഏ​​ക​​ദി​​ന ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി.

Related posts

Leave a Comment