മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. മത്സരം നടക്കുന്ന സ്ഥലത്തെ ഹോട്ടൽ മുറികളുടെ നിരക്കുകൾ റോക്കറ്റ് വേഗത്തിൽ മുകളിലേക്ക്. ടൂർ ണമെന്റിലെ ഏറ്റവും വലിയ പോരാട്ടത്തിനു വേദിയാകുന്ന അഹമ്മദാബാദിലെ ഹോട്ടലുകളിലെ മുറി വാടക ലക്ഷം കടന്നു..
ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന ഒക്ടോബർ 15 ന് അഹമ്മദാബാദ് നഗരത്തിലെ ഹോട്ടലുകളിൽ മുറി ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടിവരും. ആഡംബര ഹോട്ടലുകൾ 50,000 മുതൽ ഒരു ലക്ഷം വരെയാണ് അന്നേദിവസത്തെ മുറി വാടക.
സാധാരണ ദിവസങ്ങളിൽ ഈ ഹോട്ടലുകളിൽ ഒരു ദിവസത്തെ മുറിവാടക 5,000 മുതൽ 8,000 വരെയാണ്. ഇതാണ് പലമടങ്ങ് വർധിച്ചത്. ഇതിനകം തന്നെ ഒക്ടോബർ 15 ന് ഹോട്ടലുകളിൽ മുറികൾ ബുക്കിംഗായി.