അഹമ്മദാബാദ്: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് കൊടിയേറുന്നതോടെ ഇനിയുള്ള 46 ദിനങ്ങൾ ക്രിക്കറ്റ് ലഹരി പതഞ്ഞൊഴുകും. തീപ്പൊരി മത്സരങ്ങൾക്കു തുടക്കമിട്ട് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലൻഡും ഏറ്റുമുട്ടും.
ഇന്ത്യക്കു പുറമേ പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നെതർലൻഡ്സ്, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവയാണു ലോകകപ്പിൽ മാറ്റുരയ്ക്കുന്ന 10 ടീമുകൾ.
ഹൈദരാബാദ്, അഹമ്മദാബാദ്, ധരംശാല, ഡൽഹി, ചെന്നൈ, ലക്നോ, പൂന, ബംഗളൂരു, മുംബൈ, കോൽക്കത്ത എന്നിങ്ങനെ വേദികളും തയാർ. ടൂർണമെന്റിലാകെ 48 മത്സരങ്ങൾ.
നവംബർ 15ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും 16ന് കോൽക്കത്ത ഈഡൻ ഗാർഡൻസിലുമാണ് സെമിഫൈനൽ. നവംബർ 19ന് അഹമ്മദാബാദിൽ കലാശക്കൊട്ട്.
ആതിഥേയരായ ഇന്ത്യയുടെ ആദ്യമത്സരം എട്ടിന് ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്. ക്രിക്കറ്റിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിൽ നടക്കും.
ഏകദേശം 83 കോടി രൂപയാണ് ഏകദിന ലോകകപ്പിനായി ഐസിസി മൊത്തത്തിൽ വകയിരുത്തിയിട്ടുള്ളത്. വിജയിക്ക് ഏകദേശം 33 കോടി രൂപയും റണ്ണറപ്പിന് ഏകദേശം 16 കോടിയും സമ്മാനമായി ലഭിക്കും. തോൽക്കുന്ന രണ്ടു സെമി ഫൈനലിസ്റ്റുകൾക്ക് ഏകദേശം 6.5 കോടി രൂപ ലഭിക്കും.
മത്സരം-ടീമുകള്-തീയതി-സമയം-വേദി
1. ഇംഗ്ലണ്ട്-ന്യൂസിലൻഡ്, ഒക്ടോബർ 5, 2:00 പിഎം, അഹമ്മദാബാദ്
2. പാക്കിസ്ഥാൻ-നെതർലൻഡ്സ്, ഒക്ടോബർ 6, 2:00 പിഎം, ഹൈദരാബാദ്
3. ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ, ഒക്ടോബർ 7, 10:30 എഎം, ധരംശാല
4. ദക്ഷിണാഫ്രിക്ക-ശ്രീലങ്ക, ഒക് ടോബർ 7, 2:00 പിഎം, ഡൽഹി
5. ഇന്ത്യ-ഓസ്ട്രേലിയ, ഒക്ടോബർ 8, 2:00 പിഎം, ചെന്നൈ
6. ന്യൂസിലൻഡ്-നെതർലൻഡ്സ്, ഒക്ടോബർ 9, 2:00 പിഎം, ഹൈദരാബാദ്
7. ഇംഗ്ലണ്ട്-ബംഗ്ലാദേശ്, ഒക്ടോ ബർ 10, 10:30 എഎം, ധരംശാല
8. പാക്കിസ്ഥാൻ-ശ്രീലങ്ക, ഒക്ടോ ബർ 10, 2:00 പിഎം, ഹൈദരാബാദ്
9. ഇന്ത്യ-അഫ്ഗാനിസ്ഥാൻ, ഒക്ടോബർ 11, 2:00 പിഎം, ഡൽഹി
10. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക, ഒക്ടോബർ 12, 2:00 പിഎം, ലക്നോ
11. ന്യൂസിലൻഡ്-ബംഗ്ലാദേശ്, ഒക്ടോബർ 13, 2:00 പിഎം, ചെന്നൈ
12. ഇന്ത്യ-പാക്കിസ്ഥാൻ, ഒക്ടോബർ 14 2:00 പിഎം, അഹമ്മദാബാദ്
13. ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാൻ ഒക്ടോബർ 15, 2:00 പിഎം, ഡൽഹി
14. ഓസ്ട്രേലിയ-ശ്രീലങ്ക, ഒക്ടോബർ 16 2:00 പിഎം, ലക്നോ
15. ദക്ഷിണാഫ്രിക്ക-നെതർലൻഡ്സ്, ഒക്ടോബർ 17, 2:00 പിഎം, ധരംശാല
16. ന്യൂസിലൻഡ്-അഫ്ഗാനിസ്ഥാൻ, ഒക്ടോബർ 18, 2:00 പിഎം, ചെന്നൈ
17. ഇന്ത്യ-ബംഗ്ലാദേശ്, ഒക്ടോബർ 19, 2:00 പിഎം, പൂന
18. ഓസ്ട്രേലിയ-പാക്കിസ്ഥാൻ ഒക്ടോബർ 20, 2:00 പിഎം, ബംഗളൂരു
19. നെതർലൻഡ്സ്-ശ്രീലങ്ക, ഒക്ടോബർ 21, 10:30 എഎം, ലക്നോ
20. ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക, ഒക്ടോബർ 21, 2:00 പിഎം, മുംബൈ
21. ഇന്ത്യ-ന്യൂസിലൻഡ്, ഒക്ടോ ബർ 22, 2:00 പിഎം, ധരംശാല
22. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ, ഒക്ടോബർ 23, 2:00 പിഎം, ചെന്നൈ
23. ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ്, ഒക്ടോബർ 24, 2:00 പിഎം, മുംബൈ
24. ഓസ്ട്രേലിയ-നെതർലൻഡ്സ്, ഒക്ടോബർ 25, 2:00 പിഎം, ഡൽഹി
25. ഇംഗ്ലണ്ട്-ശ്രീലങ്ക, ഒക്ടോബർ 26, 2:00 പിഎം, ബംഗളൂരു
26. പാക്കിസ്ഥാൻ-ദക്ഷിണാഫ്രിക്ക, ഒക്ടോബർ 27, 2:00 പിഎം, ചെന്നൈ
27. ഓസ്ട്രേലിയ-ന്യൂസിലൻഡ്, ഒക്ടോബർ 28, 10:30 എഎം, ധരംശാല
28. നെതർലൻഡ്സ്-ബംഗ്ലാദേശ, ഒക്ടോബർ 28, 2:00 പിഎം, കോൽക്കത്ത
29. ഇന്ത്യ-ഇംഗ്ലണ്ട്, ഒക്ടോബർ 29, 2:00പിഎം, ലക്നോ
30. അഫ്ഗാനിസ്ഥാൻ-ശ്രീലങ്ക, ഒക്ടോബർ 30, 2:00 പിഎം, പൂന
31. പാക്കിസ്ഥാൻ-ബംഗ്ലാദേശ്, ഒക്ടോബർ 31, 2:00 പിഎം, കോൽക്കത്ത
32. ന്യൂസിലൻഡ്-ദക്ഷിണാഫ്രിക്ക, നവംബർ 1, 2:00പിഎം, പൂന
33. ഇന്ത്യ-ശ്രീലങ്ക, നവംബർ 2, 2:00പിഎം, മുംബൈ
34. നെതർലൻഡ്സ്-അഫ്ഗാനിസ്ഥാൻ, നവംബർ 3, 2:00 പിഎം, ലക്നോ
35. ന്യൂസിലൻഡ്-പാക്കിസ്ഥാൻ, നവംബർ 4, 10:30 എഎം, ബംഗളൂരു
36. ഇംഗ്ലണ്ട്-ഓസ്ട്രേലിയ, നവംബർ 4, 2:00 പിഎം, അഹമ്മദാബാദ്
37. ഇന്ത്യ-ദക്ഷിണാഫ്രിക്ക, നവംബർ 5, 2:00പിഎം, കോൽക്കത്ത
38. ബംഗ്ലാദേശ്-ശ്രീലങ്ക, നവംബർ 6, 2:00 പിഎം, ഡൽഹി
39. ഓസ്ട്രേലിയ-അഫ്ഗാനിസ്ഥാൻ, നവംബർ 7, 2:00 പിഎം, മുംബൈ
40. ഇംഗ്ലണ്ട്-നെതർലൻഡ്സ്, നവംബർ 8, 2:00 പിഎം, പൂന
41. ന്യൂസിലൻഡ്-ശ്രീലങ്ക, നവംബർ 9, 2:00 പിഎം, ബംഗളൂരു
42. ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ, നവംബർ 10, 2:00 പിഎം, അഹമ്മദാബാദ്
43. ഓസ്ട്രേലിയ-ബംഗ്ലാദേശ്, നവംബർ 11, 10:30 എഎം, പൂന
44 ഇംഗ്ലണ്ട്-പാക്കിസ്ഥാൻ നവംബർ 11 2:00 പിഎം, കോൽക്കത്ത
45 ഇന്ത്യ-നെതർലൻഡ്സ് നവംബർ 12 2:00 പിഎം, ബംഗളൂരു
മത്സരം തത്സമയം
സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കാണ് ലോകകപ്പിന്റെ ഇന്ത്യയിലെ തത്സമയ സംപ്രേഷണം ഏറ്റെടുത്തിരിക്കുന്നത്. 48 മത്സരങ്ങളും ഡിസ്നി + ഹോട്ട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും.