ലോ​ക​ക​പ്പി​നു​ള്ള അ​മ്പ​യ​ര്‍മാ​രെ പ്ര​ഖ്യാ​പി​ച്ചു

ദു​ബാ​യ്: യു​ണൈ​റ്റ​ഡ് കിം​ഗ്ഡ​മി​ല്‍ മേ​യ് 30ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ക്കു​ള്ള അ​മ്പ​യ​ര്‍മാ​രെ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​യി​ല്‍നി​ന്ന് സു​ന്ദ​രം ര​വി​യെ മാ​ത്ര​മാ​ണ് 22 മാ​ച്ച് ഓ​ഫീ​ഷല്‍സി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​മാ​ച്ച് ഒ​ഫീ​ഷൽസി​ല്‍ മൂ​ന്നു പേ​ര്‍ ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ല്‍ അം​ഗ​ങ്ങ​ളാ​യി​രു​ന്നു.

48 മ​ത്സ​ര​ങ്ങ​ളു​ള്ള ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​തി​നാ​റ് അ​മ്പ​യ​ര്‍മാ​രെ​യും ആ​റു മാ​ച്ച് റ​ഫ​റി​മാ​രെ​യു​മാ​ണ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. മാ​ച്ച് ഓ​ഫീ​ഷല്‍സി​ല്‍ സ്ഥാ​നം നേ​ടി​യ ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള ഏ​ക അ​മ്പ​യ​ര്‍ ര​വി​യെ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി ​ഐ​പി​എ​ലി​ല്‍ മ​ത്സ​ര​ത്തി​നി​ടെ നോ​ബോ​ള്‍ ശ്ര​ദ്ധി​ക്കാ​തി​രു​ന്ന​തി​ല്‍ വി​മ​ര്‍ശി​ച്ചി​രു​ന്നു.

ഓ​വ​ലി​ല്‍ ന​ട​ക്കു​ന്ന ഇം​ഗ്ല​ണ്ട്-​ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​ര​ത്തോ​ടെ​യാ​ണ് ലോ​ക​ക​പ്പി​നു തു​ട​ക്ക​മാ​കു​ന്ന​ത്. ലോ​ക​ക​പ്പ് നേ​ടി​യ മൂ​ന്നു​പേ​ർ ആ ​മ​ത്സ​രം നി​യ​ന്ത്രി​ക്കാനുണ്ടാകുമെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ഡേ​വി​ഡ് ബൂ​ണ്‍ മാ​ച്ച് റ​ഫ​റി​യാ​കും. ഫീ​ല്‍ഡ് അ​മ്പ​യ​ര്‍മാ​രി​ല്‍ ര​ണ്ടു​പേ​രി​ല്‍ ഒ​രാ​ള്‍ കു​മാ​ര്‍ ധ​ര്‍മ​സേ​ന​യും തേ​ഡ് അ​മ്പ​യ​ര്‍ പോ​ള്‍ റീ​ഫെ​ലു​മാ​കും. ബ്രൂ​സ് ഓ​ക്‌​സ​ന്‍ഫോ​ര്‍ഡാ​ണ് ര​ണ്ടാ​മ​ത്തെ ഫീ​ല്‍ഡ് അ​മ്പ​യ​ര്‍. ജോ​യ​ല്‍ വി​ല്‍സ​ണാ​ണ് നാ​ലാ​മ​ത്തെ ഒ​ഫീ​ഷൽ.

1987ല്‍ ​അ​ല​ന്‍ ബോ​ര്‍ഡ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ ചാ​മ്പ്യ​ന്‍മാ​രാ​യ ടീ​മി​ല്‍ ബൂ​ണ്‍ അം​ഗ​മാ​യി​രു​ന്നു. ധ​ര്‍മ​സേ​ന 1996ല്‍ ​അ​ര്‍ജു​ന ര​ണ​തും​ഗ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശ്രീ​ല​ങ്ക​ന്‍ ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു. 1999ൽ സ്റ്റീ​വ് വോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ കി​രീ​ടം നേ​ടി​യ ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു റീ​ഫെ​ല്‍.

പാ​ക്കി​സ്ഥാ​നി​ല്‍നി​ന്നു​ള്ള അ​ലീം ദാ​ര്‍ ഒ​ഫീ​ഷ​ലാ​കു​ന്ന അ​ഞ്ചാ​മ​ത്തെ ലോ​ക​ക​പ്പാ​ണി​ത്. ഇം​ഗ്ല​ണ്ടി​ല്‍നി​ന്നു​ള്ള ഇ​യാ​ന്‍ ഗ്ലൗ​ഡി​ന്‍റെ നാ​ലാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ലോ​ക​ക​പ്പാ യു​കെ​യി​ല്‍ ന​ട​ക്കു​ക. ടൂ​ര്‍ണ​മെ​ന്‍റി​നു​ശേ​ഷം വി​ര​മി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. 1983 ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ വി​ക്ക​റ്റ്കീ​പ്പ​റാ​യി​രു​ന്നു ഗ്ലൗ​ഡ്.

Related posts