ഒറ്റപ്പാലം: ലഭിക്കുന്നത് ഒരു സാക്ഷ്യപത്രം മാത്രം. നഷ്ടമാകുന്നതോ സ്വന്തം ജീവനും. ഓണ്‍ലൈൻ ആളെക്കൊല്ലി ബൈക്ക് റൈഡിംഗ് ചലഞ്ചുകൾക്ക് ഇറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കാറില്ല. ചലഞ്ച് ഏറ്റെടുക്കുന്നവർക്ക് ഇക്കാര്യം ഓർമയിൽ തെളിയുന്നതിനുമുന്പുതന്നെ ഇവരുടെ ചിന്തകൾക്കുമേൽ ചോരത്തിളപ്പിന്റെ ആവേശം ലഹരിയായി പതഞ്ഞൊഴുകും.
ബൈക്ക് റൈഡിംഗ് ലഹരിയായി കാണുന്ന ഭൂരിഭാഗംപേരെയും കാത്തിരിക്കുന്നത് മരണത്തിന്റെ മടിത്തൊട്ടിലാണ്. ജീവൻ പണയപ്പെടുത്തി ഏറ്റെടുക്കുന്ന ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഭിക്കുന്ന സാക്ഷ്യപത്രത്തിനു കടലാസിന്റെ വിലപോലുമില്ലെന്നുള്ളതാണ് യാഥാർഥ്യം. പൊതുസമൂഹം ഇത്തരക്കാരെ ഭ്രാന്തനെന്ന വിശേഷണം നല്‍കിയാകും പരിഹസിക്കുക.
മാതാപിതാക്കൾ ചെയ്ത പുണ്യംകൊണ്ട് അപകടപ്പെടാതെ രക്ഷപ്പെട്ടുവെന്ന് വിശേഷിപ്പിക്കുന്നവരും ഏറെ. ചലഞ്ച് പൂർത്തീകരിച്ചുവെന്ന ആത്മസായൂജ്യം മാത്രമാണ് ഇതു നടത്തുന്നവർക്ക് ലഭ്യമാകുന്നത്.
അതേസമയം റൈഡർമാരുടെ മാത്രം ഉത്തരവാദിത്വത്തിലാണ് ചലഞ്ച് നടത്തുന്നതെന്നും ഇക്കാര്യത്തിൽ ആരെയും പ്രലോഭിപ്പിച്ചോ നിർബന്ധിച്ചോ റൈഡിന് ഇറക്കുന്നില്ലെന്നുമാണ് അയേണ്‍ ബട്ട് അസോസിയേഷൻ അടക്കമുള്ള സംഘങ്ങൾ സൈറ്റിൽ വ്യക്തമാക്കുന്നത്.
ഓണ്‍ലൈനിലുള്ള ഇത്തരം ചലഞ്ചുകൾക്കെതിരേ നടപടിവേണമെന്നും ഇതിനായി പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം ഞങ്ങളുടെ കളിസ്ഥലമെന്നാണ് അമേരിക്കൻ സംഘമായ അയേണ്‍ബട്ട് അസോസിയേഷൻ അവരുടെ സൈറ്റിൽ പറയുന്നത്.
60000 അംഗങ്ങൾ സംഘടനയ്ക്കുണ്ട്. അതേസമയം മാസങ്ങളായി ചലഞ്ച് ലക്ഷ്യമാക്കി മിഥുൻഘോഷ് മുൻകരുതലുകൾ തുടങ്ങിയിരുന്നതായും സൂചനയുണ്ട്.അയേണ്‍ബട്ട് അസോസിയേഷൻപോലുള്ള സംഘങ്ങളും സാഡിൽസോർ പോലുള്ള ചലഞ്ചുകളിലൂടെ വ്യക്തമാക്കുന്നതും മറ്റൊന്നല്ല.
ഇത്തരം കൊലയാളി സൈറ്റുകൾക്കെതിരേയും ബൈക്ക് റൈഡിംഗ്, ഗെയിം എന്നിവയ്ക്കെതിരേയും ജനകീയാവബോധം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.