കാറുകളിലും ബൈക്കിലുമൊക്കെ മോഡിഫിക്കേഷൻ നടത്തുന്നത് ഇപ്പോൾ പതിവാണ്. ഉടമകൾക്ക് ഇഷ്ടപ്പെട്ട നിറവും ശബ്ദവുമൊക്കെ വണ്ടിയിൽ ചെയ്യാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എക്സ്പെറിമെന്റ് കിംഗ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒരു വ്യക്തി തന്റെ കാറിൽ ഒരുരൂപ നാണയങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതാണ് വീഡിയോ. കാറിന്റെ മുൻഭാഗം മുതൽ പുറകുവശം വരെ ഒരു രൂപ നാണയങ്ങൾകൊണ്ട് പൊതിഞ്ഞ രീതിയിലാണ്. കാറിന്റെ സൈഡ് മിററുകളിലും ഗ്ലാസുകളിലുമുൾപ്പെടെ നാണയങ്ങൾ ഒട്ടിച്ചിട്ടുണ്ട്.
ഒരുരൂപ നാണയങ്ങൾ മാത്രമാണ് കാറിന്റെ ഈ രൂപമാറ്റത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു സ്ഥലം പോലും വിട്ടു പോകാതെ നാണയങ്ങൾ പൂർണമായും കാറിൽ ഒട്ടിച്ചിരിക്കുന്ന രീതിയിലാണ് ഉള്ളത്.