കോട്ടയം: രാത്രികാലങ്ങളിലും കോട്ടയം നഗരത്തിലെ വണ്‍വേ സംവിധാനങ്ങൾ കർശനമാക്കുമെന്ന് പോലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ പുളിമൂട് ജംഗ്ഷനിൽ വണ്‍വേ തെറ്റിച്ചെത്തിയ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു.
ഇതോടെയാണ് പോലീസ് നഗരത്തിലെ വിവിധ റോഡുകളിലെ വണ്‍വേ സംവിധാനം രാത്രികാലങ്ങളിൽ കർശനമാക്കാൻ തീരുമാനിച്ചത്.
ഏതാനും നാളുകളായി രാത്രി കാലങ്ങളിൽ നഗരത്തിൽ വാഹനങ്ങൾ വണ്‍വേ സംവിധാനം പാലിക്കാതിരിക്കുന്നതു പതിവായിക്കുകയാണ്.
രാകാലങ്ങളിൽ വണ്‍വേ പാലിക്കാതെ പോകുന്ന വാഹനങ്ങളെ പിടികൂടിയാൽ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിച്ചേക്കും.
വർഷങ്ങൾക്കു മുന്‍പ് വണ്‍വേ തെറ്റിച്ച് എത്തിയ ബൈക്ക്് ചന്തക്കവലയിൽ വച്ച് അപകടത്തിൽപ്പെട്ടു രണ്ടു യുവാക്കൾ മരണപ്പെട്ടിരുന്നു. തുടർന്നാണ് വണ്‍വേ സംവിധാനം രാത്രിയിലും കർശനമാക്കിയത്.
അടുത്ത കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ എത്തിയതോടെ ഇത്തരം പരിശോധനകൾ കുറയുകയും ചെയ്തു. ഇതോടെ നഗരത്തിൽ വണ്‍വേ പാലിക്കാതെ പോകുന്നവരുടെ എണ്ണം വർധിക്കുകയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യമാണ്.