കൊഴിച്ചില്‍ തടയാനും മുടി തഴച്ച് വളരാനും എന്ന് പറഞ്ഞ് ധാരാളം പ്രതിവിധികള്‍ നാം കേട്ടിട്ടുണ്ടാവും. അതില്‍ ചിലതൊക്കെ സത്യമായിരിക്കാം. എന്നാല്‍ മുടി തഴച്ച് വളരാനും നരച്ച മുടി കറുപ്പിക്കാനും ഉള്ളി കൊണ്ട് സാധിക്കും എന്ന് പറഞ്ഞാലോ? മുടിയുടെ കട്ടി കുറഞ്ഞ് നര ബാധിക്കുന്നത് തടയാന്‍ ഉള്ളിയുടെ സത്ത വളരെ ഗുണകരമാണ്. വര്‍ഷങ്ങളായി ഇത് പ്രയോഗത്തിലുള്ളതുമാണ്.
ഉള്ളി അരച്ച് ജ്യൂസ് പരുവത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുകയാണ് ചെയ്യേണ്ടത്. മുടി വളരാനും നരയെ ചെറുക്കാനും ഇതുപകാരപ്രദമാണ്. രക്തചംക്രമണം വര്‍ദ്ദിപ്പിച്ച് രോമകൂപങ്ങളെ പോഷിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. കൂടാതെ മുടികൊഴിച്ചിലിന് കാരണമായി തലയോട്ടിയില്‍ കാണപ്പെടുന്ന രോഗാണുക്കള്‍, ഫംഗസ്, അണുബാധ തുടങ്ങിയവയെ ഒഴിവാക്കാനും ഇതിലൂടെ സാധിക്കുന്നു.
ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറാണ് രോമകൂപങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകം. വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, കാത്സ്യം, മാഗ്നേഷ്യം, പൊട്ടാസ്യം, ജെര്‍മാനിയം എന്നിവയും ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്.
ഉള്ളി നേരിട്ട് ജ്യൂസാക്കി തലയില്‍ തേച്ചാല്‍ കണ്ണുകള്‍ക്ക് അസ്വസ്ഥതയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം തിളപ്പിച്ച ശേഷം ഉള്ളി അരിഞ്ഞ് അതില്‍ ചേര്‍ത്താല്‍ മതിയാകും. ഉള്ളി അടങ്ങിയ വെള്ളം വീണ്ടും അഞ്ച് മിനിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് ഉപയോഗിക്കാം.