ഉ​ള്ളി​വി​ല കുതിച്ചുകയറുന്നതിനൊപ്പം കോ​ട​തി ക​യ​റു​ന്നു ; ഇ​ട​പെ​ട​ലാ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി

കൊ​ച്ചി: രാ​ജ്യ​ത്ത് ഉ​ള്ളി​വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​തി​നി​ടെ കോ​ട​തി ഇ​ട​പെ​ട​ലാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി. ഉ​ള്ളി​വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി.

പാ​ർ​ല​മെ​ന്‍റി​ലോ അം​സം​ബ്ലി​ക​ളി​ലോ ഉ​ള്ളി​വി​ല വ​ർ​ധ​ന ച​ർ​ച്ച​യാ​കു​ന്നി​ല്ലെ​ന്നും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും വി​ഷ​യം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന അ​ഡ്വ.​മ​നു റോ​യ്‌​യാ​ണ് ഹ​ർ​ജി സ​മ​ർ​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങാ​നാ​കു​ന്ന​തി​നും മേ​ലെ​യാ​ണ് ഉ​ള്ളി​വി​ല​യെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു പോ​ലും ഇ​തി​ന് ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു​ണ്ട്.

Related posts