കോട്ടയം: കോവഡ് വ്യാപനം അതിരൂക്ഷമായി പടരുന്ന കോട്ടയം നഗരത്തിൽ അധികൃതരുടെ മൂക്കിനു തുന്പിൽ ഓണ്‍ലൈൻ ആഹാര വിപണന ശ്യംഘലയുടെ അഴിഞ്ഞാട്ടം.
കോവിഡ് കാറ്റഗറിയിൽ അതിതീവ്രമേഖലയിലാണ് കോട്ടയം നഗരവും പരിസര പ്രദേശങ്ങളുമെല്ലാം. എന്നാൽ കോവിഡ് അതിത്രീവ്രമായി പടരുന്ന മറ്റു ജില്ലകളിൽനിന്നും ഹോം ഡെലവറി സംവിധാനത്തിലേക്കായി കഴിഞ്ഞ ദിവസം നഗരത്തിലെത്തിച്ചത് 300-ൽ ്അധികം യുവാക്കളെ.
ഓണ്‍ലൈൻ വിപണന രംഗത്തെ കോർപറേറ്റ് കന്പനിയാണ് ഇപ്പോൾ നടക്കുന്ന ഓണ്‍ലൈൻ ഫുഡ് ഫെസ്റ്റ് സംവിധാനത്തിനായി ഒരു പരിശോധനയുമില്ലാതെ യുവാക്കളെ രംഗത്തിറക്കിയിരിക്കുന്നത്.
പ്രതിദിനം 3000ത്തിൽ അധികം കോവിഡ് രോഗികളെ റിപോർട്ട് ചെയ്യുന്ന മലപ്പുറം, 2000ൽ അധികം രോഗികളുള്ള കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നുമാണ് അധികം പേരും ഇവിടെത്തുന്നത്.
ആവശ്യമായ കോവിഡ് പരിശോധനകൾ പോലും നടത്താതെയാണ് ഇവരെ ജില്ലയിലെ വിപണന സംവിധാനത്തിനു കൊണ്ടുവന്നിരിക്കുന്നത്. ഇവരിൽ പലരും കോവിഡ് വാക്സിൻ പോലും സ്വീകരിച്ചിട്ടില്ല എന്നതും പ്രശ്നത്തിന്റെ ഗൗരവും ഇരട്ടിക്കുന്നു.
ആവശ്യമായ മുൻ കരുതലുകൾ എടുക്കുന്നതായി വിതരണ ശൃംഖല കന്പനി പറയുന്നുണ്ടെങ്കിലും നേരിട്ടു ഭക്ഷണ വിതരണം നടത്തുന്നതിനാൽ വലിയ അപകട സാധ്യത ഇപ്പോഴും നിലനിൽക്കുന്നതായാണ് ജനങ്ങളുടെ ആകുലത. ഒരു ദിവസം തന്നെ പലിയിടങ്ങളിൽ പോകുന്നവർ ആവശ്യമായ സുരക്ഷ പുലർത്തുന്നില്ല.
കടകൾ അടച്ചിടുന്പോഴും ഹോട്ടലുകൾ തുറക്കുന്നു എന്നതിനെ ഏറ്റവും വ്യാപര ഇടമാക്കിമാറ്റാനുള്ള കോർപ്പറേറ്റുകളുടെ നീക്കം വലിയ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്.
മുന്‍പ് കോട്ടയം ജില്ലയിലുള്ള യുവാക്കളാണ് ഇവിടെ ഓണ്‍ലൈൻ സംവിധാനത്തിന്റെ വാഹകരായിരുന്നത്. കാഞ്ഞിരപ്പള്ളി, കുമരകം തുടങ്ങിയ ഇടങ്ങളിൽ നിന്നുപോലും നഗരത്തിൽ ഡെലിവറി ബോയികളായി യുവാക്കളെത്തുന്നുണ്ട്.
ഇപ്പോൾ മറ്റു ജില്ലകളിൽ നിന്നുമെത്തിയവരും ഇവർക്കൊപ്പം ചേരുന്നു. ഇവർ സംഘം ചേർന്നാണ് ഓർഡർ എടുക്കുന്നതിനായി നഗരത്തിന്റെ ഓരോ ഇടങ്ങളിൽ തന്പടിക്കുന്നത്.
മറ്റു ജില്ലകളിൽ ഒരു പരിശോധനയും മുൻ കരുതലുമില്ലാതെ ഇത്തരത്തിൽ ആളുകളെ കൊണ്ടുവരുന്നത് ഇവിടെയുള്ള തൊഴിലാളികൾക്കും അപകടാവസ്ഥയുണ്ടാക്കുന്നതായി ആരോപിക്കുന്നു.