ഓണ്‍ലൈൻ ലേലത്തിൽ വിമാനങ്ങൾ സ്വന്തമാക്കി ചൈനീസ് വിമാനക്കന്പനി. ഇ-കൊമേഴ്സ് വന്പനായ ആലിബാബയുടെ കീഴിലുള്ള ടാവോബാവോ എന്ന ഷോപ്പിംഗ് സൈറ്റു മുഖേനയായിരുന്നു ഇടപാടുകൾ. ബോയിംഗ് 747 എന്ന രണ്ടു വിമാനങ്ങളാണ് എസ്എഫ് എന്ന ചൈനീസ് വിമാനക്കന്പനി സ്വന്തമാക്കിയത്.
കോടതിയനുമതിയോടെ നടത്തിയ പ്രത്യേക ലേലംവിളിയിൽ സ്കൂൾ കുട്ടികൾ വരെ വിമാനങ്ങൾക്കു വില പറഞ്ഞത്രേ.. എന്തായാലും ഒടുവിൽ 50 മില്യണ്‍ യുഎസ് ഡോളർ നൽകി എസ്എഫ് കന്പനി വിമാനം വാങ്ങുകയായിരുന്നു. വിമാനങ്ങൾക്കും ഹോം ഡെലിവറിയുണ്ടോ എന്നു സംശയമുണ്ടായേക്കും. ഉണ്ട്. എസ്എഫിന്റെ താവളത്തിൽ രണ്ടു വിമാനങ്ങളും എത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.