കോഴിക്കോട്: കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ കൊള്ളപ്പലിശയുമായി ഓണ്‍ലൈന്‍ ബ്ലേഡ് മാഫിയ വിലസുന്നു.
മൊബൈല്‍ ആപ് വഴി വായ്പ നല്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളാണിപ്പോള്‍ വ്യാപകമായി രംഗത്തുള്ളത്. ഓണ്‍ലൈന്‍ ലിങ്ക് വഴിയും മറ്റുമാണ് ഓണ്‍ലൈന്‍ തട്ടിപ്പ് രംഗത്തെ വ്യാജ ഇന്‍സ്റ്റന്റ് ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ സജീവമായത്.
എളുപ്പത്തില്‍ വായ്പ കിട്ടുമെന്നതിനാല്‍ പലരും ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ വലയില്‍ അകപ്പെടുന്നുണ്ട്.പ്ലേ സ്റ്റോര്‍ വഴിയും അല്ലാതെ ഓണ്‍ലൈന്‍ ലിങ്ക് വഴിയുമുള്ള ഭൂരിഭാഗം വായ്പാ ദാതാക്കള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി ലൈസന്‍സ് ഇല്ലാത്തവരാണെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
ഏഴു ദിവസം മുതല്‍ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകള്‍ക്ക് 20 ശതമാനം മുതല്‍ 40 ശതമാനം വരെയുള്ള കൊള്ളപ്പലിശയും 10-25 ശതമാനം പ്രോസസിംഗ് ചാര്‍ജ്ജുമാണ് ഈടാക്കുന്നത്.
ആധാര്‍ കാര്‍ഡിന്റെയും പാന്‍കാര്‍ഡിന്റെയും സോഫ്റ്റ് കോപ്പികള്‍ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാന്‍ വേണ്ടി ഇവര്‍ ആവശ്യപ്പെടുന്നുള്ളൂ. അതിനാല്‍ മറ്റു നൂലാമാലകള്‍ ഇല്ലെന്ന് കണ്ട് പലരും ഇവരുടെ ചതിയില്‍ അകപ്പെടുകയാണ്.
തവണ മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങുകയും ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ ഫോണ്‍ ഉടമ സമ്മതിച്ച ഉറപ്പിന് പ്രകാരം വായ്പക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങള്‍ കൈക്കലാക്കി അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് സന്ദേശം അയക്കുകയുമാണ് ചെയ്യുന്നത്.
മാത്രമല്ല വിളിച്ചു ശല്യം ചെയ്യുന്ന സംഭവവും ഉണ്ടാവുന്നുണ്ട്. തിരിച്ചടവ് വീഴ്ചക്ക് ഒന്നു മുതല്‍ മൂന്നു ശതമാനം വരെ പിഴത്തുക ഈടാക്കുന്നതും ഇവരുടെ മറ്റൊരു തട്ടിപ്പ് രീതിയാണ്. തട്ടിപ്പിനിരയാവുന്നവര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ യാതൊന്നും ശ്രദ്ധിക്കാതെ വായ്പ്പാ ആപ്പുകാര്‍ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ നല്‍കുന്നുണ്ട് .
ഇതുവഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോണ്‍ പോലും നിയന്ത്രണത്തിലാക്കാന്‍ തട്ടിപ്പുകാര്‍ക്ക് അവസരം ലഭിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.