മുക്കം: കറന്‍സി രഹിത ഇടപാടുകള്‍ ഗ്രാമീണ മേഖലയിലും തഴച്ച് വളരുന്നു. അടുത്ത കാലത്ത് വരെ യുവാക്കള്‍ മാത്രം ആശ്രയിച്ചിരുന്ന ഓണ്‍ലൈന്‍ മേഖലയില്‍ വീട്ടമ്മമാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഗ്രാമപ്രദേശങ്ങളില്‍ പോലും ആയിരക്കണക്കിനു സ്ഥിരം ഉപഭോക്താക്കളാണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത്.
ബുക്ക് ചെയ്യുന്ന സാധനങ്ങള്‍ ആവശ്യക്കാരന് എത്തിച്ചു കൊടുക്കുന്നതിനായി മിക്ക ടൗണുകളിലും വിതരണ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. അടുത്തകാലം വരെ മൊബൈല്‍ ഫോണ്‍ പോലുള്ളവ വാങ്ങാന്‍ മത്രം ആശ്രയിച്ചിരുന്ന ഓണ്‍ലൈന്‍ കച്ചവട സ്ഥാപനങ്ങൾ ഗ്രാമീണ ജനങ്ങളിലും വലിയ തോതില്‍ പ്രചരിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളിലൊക്കെ ഏതാനും ചില ഉത്പന്നങ്ങള്‍ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളില്‍ വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ലക്ഷക്കണക്കിനു രൂപയുടെ ഉത്പന്നങ്ങളാണ് ഓർഡർ ചെയ്യുന്നത്. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും സര്‍വസാധാരണമായതോടെയാണ് ഈ മേഖലയ്ക്ക് ഇത്രയധികം ജനപ്രീതി ലഭിച്ചത്.
ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ഇന്‍ഡ്യന്‍ മെയില്‍ തുടങ്ങിയ സൈറ്റുകള്‍ വഴിയാണ് ഉപഭോക്താക്കള്ളിൽ ഏറെയും ഉത്പന്നങ്ങള്‍ ഓർഡർ ചെയ്യുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളും പാദരക്ഷകളും വസ്ത്രങ്ങള്‍ക്കുമാണ് ഓണ്‍ലൈന്‍ വിപണിയില്‍ ആവശ്യക്കാരേറെയുള്ളത്.
നാട്ടില്‍പുറങ്ങളിലെ സാധാരണ വീട്ടമ്മമാര്‍ പോലും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായി വിതരണക്കാര്‍ പറയുന്നു. ഇന്റര്‍നെറ്റ് സര്‍വസാധാരണമായതോടെയാണ് ഓണ്‍ലൈന്‍ വിപണികള്‍ക്കു പ്രചാരമേറിയത്. ഈ സാധ്യത കണ്ടാണ് റിലയന്‍സ് എന്ന പേരില്‍ രാജ്യമാകെ ബ്രോഡ്ബാന്റ് രംഗത്തേയ്ക്കു കടന്നുവരുന്നത്.
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ അനന്ത സാധ്യതകളാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. അതേ സമയം ഓണ്‍ലൈന്‍ വ്യാപാരത്തിനു പ്രചാരം വര്‍ധിച്ചതോടെ ചെറുകിട വ്യാപാര മേഖലയ്ക്കു വലിയ തിരിച്ചടി നേരിട്ടു തുടങ്ങിയിട്ടുണ്ട്.
പൊതുവിപണിയിലെ വിലകളിലുള്ള വലിയ അന്തരമാണ് ആളുകളെ ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് ആകര്‍ഷിക്കുന്നത്.
സാധാരണക്കാര്‍ പോലും തങ്ങള്ക്കാവശ്യമായതെന്തും കംപ്യൂട്ടറുകളിലും മൈബൈല്‍ ഫോണുകളിലൂടെയും ഓര്‍ഡര്‍ ചെയ്തു വരുത്തി തുടങ്ങിയതു പരമ്പരാഗത കച്ചവട സങ്കല്‍പ്പങ്ങളെ അടിമുടി മാറ്റിമറിക്കുകയാണ്. ഈ രംഗത്തുണ്ടാകുന്ന വലിയ വളര്‍ച്ച വരും നാളുകളില്‍ വ്യാപാര വാണിജ്യ മേഖലകളെ സാരമായി ബാധിക്കുമെന്നാണ് ആശങ്ക ഉയരുന്നത്.