തിരുവനന്തപുരം: മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യം ഉറപ്പാക്കി മാത്രമേ സ്കൂൾ തല ഓൺലൈൻ ക്ലാസ് തുടങ്ങൂവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
2.6 ലക്ഷം കുട്ടികൾക്കു കഴിഞ്ഞ വർഷം ഡിജിറ്റൽ സൗകര്യം ഇല്ലായിരുന്നുവെന്നും സൗകര്യം ഇല്ലാത്തവർക്ക് കഴിഞ്ഞ വർഷം തന്നെ സൗകര്യം ഏർപ്പാടാക്കിയെന്നും മന്ത്രി പറഞ്ഞു.
ഓൺലൈൻ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും നിഷേധിച്ചു.
റോജി .എം. ജോൺ ആണ് അനുമതി തേടി നോട്ടീസ് നൽകിയത്. പരമാവധി വിദ്യാർഥികൾക്ക് ഡിജിറ്റൽ സൗകര്യം നൽകാൻ കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി മറുപടിയായി പറഞ്ഞു.
ആദ്യ രണ്ടാഴ്ച ട്രയൽ ക്ലാസാണ് നടത്തുന്നത്. എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ സൗകര്യം ഉറപ്പാക്കാൻ ട്രയൽ ക്ലാസ് ഗുണം ചെയ്യും.
പരമാവധി വിദ്യാർഥികൾക്ക് ഡിജിറ്റൽ സൗകര്യം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി സഭയിൽ പറഞ്ഞു.