ഇവിടെ പഠനം പുരപ്പുറത്ത് … തി​ല്ല​ങ്കേ​രിയിലെ കുട്ടികൾക്ക് ഇക്കുറിയും പ​ഠ​നം “അ​ഗ്നി​പ​രീ​ക്ഷ​ണം’


മ​ട്ട​ന്നൂ​ർ(​ക​ണ്ണൂ​ർ): ര​ണ്ടാം വ​ർ​ഷ​വും പ​ഠ​നം ഓ​ൺ​ലൈ​നി​ലാ​യ​പ്പോ​ൾ അ​ഗ്നി​പ​രീ​ക്ഷ​ണത്തിലാ​യി​രി​ക്കു​ക​യാ​ണ് തി​ല്ല​ങ്കേ​രി ആ​ല​യാ​ട് പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്.

നേ​രാം​വ​ണ്ണം ക്ലാ​സ് കാ​ണാ​നോ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​യ​ക്കാ​നോ ക​ഴി​യാ​തെ​യാ​ണ് ഒ​രു അ​ധ്യ​യ​ന വ​ർ​ഷം ക​ഴി​ഞ്ഞു​പോ​യ​ത്. എ​ന്നാ​ൽ പ്ര​തീ​ക്ഷ​യ്ക്ക് വ​ക ന​ൽ​കാ​തെ ഈ ​വ​ർ​ഷ​വും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി.

ഈ ​പ്ര​ദേ​ശ​ത്തെ നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് മൊ​ബൈ​ൽ റേ​ഞ്ച് കു​റ​വാ​യ​തി​നാ​ൽ പ​ഠ​നം അ​പ​ക​ട​ര​മാ​യ രീ​തി​യി​ൽ റോ​ഡ​രി​കി​ലും വീ​ടി​ന്‍റെ ടെ​റ​സി​ലു​മാ​യി ത​ള്ളി​നീ​ക്കു​ന്ന​ത്.

ചു​രു​ക്കം വീ​ടു​ക​ളി​ൽ ടെ​ലി​വി​ഷ​ൻ ഉ​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​യ​യ്ക്കാ​ൻ ഇ​ന്‍റ​ർ​നെ​റ്റ് കൂ​ടി​യേ തീ​രൂ. മാ​ത്ര​മ​ല്ല ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​താ​ത് അ​ധ്യാ​പ​ക​ർ ഓ​ൺ​ലൈ​നി​ലൂ​ടെ ക്ലാ​സ് എ​ടു​ക്കു​ക​യും ഗൂ​ഗി​ൾ മീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും തു​ട​ങ്ങി​യെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്ക് ഇ​തി​ലൊ​ന്നും പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നെങ്കിലും ടെ​ലി​കോം ക​മ്പ​നി​ക​ളെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. കേ​ബി​ൾ ടി​വി വ​ഴി​യു​ള്ള നെ​റ്റ് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ങ്കി​ലും ഓ​രോ വീ​ട്ടി​ലേ​ക്കും പ്ര​ത്യേ​കം തു​ക ന​ൽ​കി ക​ണ​ക്ഷ​ൻ എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത പ്ര​യാ​സ​ത്തി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ.

Related posts

Leave a Comment