ചെന്നൈ: ഓൺലൈൻ ക്ലാസിൽ അശ്ലീലം സന്ദേശം അയയ്ക്കുകയും തോർത്ത് മുണ്ട് മാത്രം ഉടുത്ത് പ്രത്യക്ഷപ്പെടുകയും ചെയ്ത അധ്യാപകനെ അറസ്റ്റ് ചെയ്തു.
ചെന്നൈ കെ.കെ. നഗര്‍ പിഎസ്ബിബി സ്കൂളിലെ അധ്യാപകനെയാണ് പോക്സോ വകുപ്പുകൾ ചുമത്തി ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അധ്യാപകനെതിരേ വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ സ്കൂൾ മാനേജ്മെന്റ് അധ്യാപകനെ സസ്പെൻഡ് ചെയ്തു.
ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രം ഉടുത്തു കൊണ്ടാണ് അധ്യാപകന് എത്തുന്നതെന്നും തങ്ങള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.