തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം.
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും ഓണ്‍ലൈന്‍ ആയി നടത്തും. ഓണ്‍ലൈനായി നടത്തിയ ക്യുഐപി മീറ്റിംഗില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
സ്കൂള്‍തല പ്രവേശനോത്സവത്തിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം തേടണമെന്നു മന്ത്രി നിര്‍ദേശിച്ചു.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്നങ്ങള്‍ ഉൾപ്പെടെ വിശദമായി കാര്യങ്ങള്‍ എഴുതി നല്കാന് അധ്യാപക സംഘടനകളോട് മന്ത്രി നിർദേശിച്ചു.
അധ്യാപക നിയമനം വേഗത്തിലാക്കും. നിലവില്‍ ശമ്പളം ലഭിക്കാത്തവർക്ക് അതു ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത തരത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു മൂല്യനിര്‍ണയ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.