വ്യത്യസ്ത ശൈലിയിലുള്ള കോമഡി ഓണ്‍ലൈന്‍ സീരിയസായ തേപ്പുപെട്ടി ശ്രദ്ധേയമാകുന്നു. ലോകത്ത് ആദ്യമായി ഫുട്ബോള്‍ ഇതിഹാസമായ ഡീഗോ മാറഡോണയെ കേന്ദ്രകഥാപാത്രമാക്കിയുള്ള 3ഡി ആനിമേഷന്‍ ചിത്രം, വിശ്വസാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയ കൃതികളുടെ 2ഡി ആനിമേഷന്‍, ചിത്രം കുഞ്ഞുണ്ണിമാഷുടെ കൃതികളുടെ 2ഡി ആനിമേഷന്‍ സിനിമ, മലബാര്‍ തമാശ ഉള്‍പ്പെടെ നൂറോളം ആനിമേഷന്‍ ചിത്രങ്ങള്‍, കേരള സര്‍വകലാശാലക്കു വേണ്ടിയുള്ള വീഡിയോ ഡോക്യുമെന്ററിയായ ഔഷധസസ്യങ്ങള്‍ കൂടാതെ ഒട്ടേറെ വീഡിയോ പരസ്യചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ബിജുബാവോഡ് രചനയും സംവിധാനവും നിര്‍വഹിച്ച ഓണ്‍ലൈന്‍ പരമ്പരയാണ് തേപ്പുപെട്ടി.
വ്യത്യസ്തമായ രീതിയില്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തു പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിധമാണ് പരമ്പര അവതരിപ്പിക്കുന്നത്. അഞ്ച് മിനിറ്റുള്ള എപ്പിസോഡുകളായി ആഴ്ചയില്‍ ഒന്നുവീതം മലയാളി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു. അനൂപ് നങ്ങാളിയാണ് എഡിറ്റര്‍. ഉണ്ണിനീലഗിരി കാമറയും, റഷീദ്നാസ് സൗണ്ട് മിക്സിംഗും സലാം വീരൊളി സംഗീതവും അജിത് സോപാനം ഗന രചനയും നിര്‍വഹിച്ചു. സബീഷ് കൊമ്മേരിയാണ് ഗായകന്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അബിനന്ദ് ചേളന്നൂര്‍, അസോസിയേറ്റ് ഡുഡുഭരത്, അസി. ഡയറക്ടര്‍ അനൂപ്കൂമാര് പൂതലേടത്ത്, മാനേജര്‍ പ്രകാശന് എം.പി, പ്രൊജക്ട് ഡിസൈനര്‍ സുനില്‍കുമാര്‍ പൂനെ, മേക്കപ്പ് ആൻഡ് കണ്ട്രോളര് ദീപേശ് വേങ്ങേരി, നസീറലി കുഴിക്കാടൻ, കോ-ഓഡിനേറ്റർ. ടി. സജികുമാര്‍. കാക്ക എന്ന സിനിമയിലൂടെ മാക്ടയുടെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ, അകാലത്തില്‍ പൊലിഞ്ഞുപോയ സതീഷ് അമ്പാടി തുടക്കത്തിലുള്ള ചില എപ്പിസോഡുകളില്‍ അഭിനയിച്ചിട്ടുണ്ട്.
വിജയന് കോഴിക്കോട്, ടി. സജികുമാര്‍, ടി. ഷെറീജ്, വിനോദ് സൊരൂപ്, ഉഷാസായി, ലളിത നരിക്കുനി തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. നൂറ് എപ്പിസോഡുകളിലേക്ക് നീളുന്ന പരമ്പര സ്റ്റീരിയല്‍ വിംഗ്സ് ഗ്രൂപ്പ് ആൻഡ് പ്രമോട്ടേഴ്സ് ഓണ്‍ലൈനിലൂടെ പ്രേക്ഷകരില്‍ എത്തിക്കുന്നു.
പിആർഒ- ദേവസിക്കുട്ടി