കൊച്ചി: ഡിജിറ്റൽ, ഓണ്‍ലൈൻ മാർക്കറ്റിംഗ് മേഖലയിലെ പുത്തൻ സാധ്യതകളും ആശയങ്ങളും ചർച്ച ചെയ്യുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് സമ്മേളനം ഡിജിറ്റൽ റൈസിംഗ് എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബീഗെയ്ൻസ് ടെക്നോളജീസിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് എട്ടിന് ബോൾഗാട്ടി ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ധനും ട്രെയിനറുമായ സൗരവ് ജെയ്ൻ മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://www.beegains.com, nishal @ beegains.com എന്ന വെബ്സൈറ്റ് വഴിയോ 8943933333 എന്ന നന്പറിലോ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 3000 രൂപ.
കെ.എം നിഷാൽ, അഫ്ത്താബ് ഷൗക്കത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.