മുംബൈ: ഓൺലൈൻ നിക്ഷേപത്തട്ടിപ്പിലൂടെ 73കാരനായ വ്യവസായിയിൽനിന്നു 3.61 കോടി രൂപ തട്ടിയെടുത്ത ഗാർമെന്റ് യൂണിറ്റ് ഉടമ അറസ്റ്റിൽ.
സംഭവവുമായി ബന്ധപ്പെട്ട് സൈബർ പോലീസ് ഇതുവരെ 2.20 കോടി രൂപയും 330 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. കഴിഞ്ഞ വർഷം മേയ് 20നും ഒക്ടോബർ ഏഴിനുമിടയിൽ രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നു പേർ ബന്ധപ്പെട്ടതിനെത്തുടർന്നാണ് വ്യവസായി പണം നിക്ഷേപിച്ചത്.
ഇയാളുടെ വിശ്വാസം നേടിയെടുത്ത പ്രതികൾ പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വ്യവസായി 3.61 കോടി രൂപ നിക്ഷേപിച്ചു. എന്നാൽ പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വരുമാനം ലഭിക്കാത്തതിനെത്തുടർന്ന് വ്യവസായി പോലീസിൽ പരാതി നൽകുകയായിരുന്നു.