ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി; യു​വാ​വ് അ​റ​സ്റ്റി​ല്‍

കു​റ​വി​ല​ങ്ങാ​ട്: ഓ​ണ്‍​ലൈ​ൻ പാ​ര്‍​ട്ട്ടൈം ജോ​ലി വ​ഴി പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്നു പ​റ​ഞ്ഞു യു​വാ​വി​ല്‍ നി​ന്നു പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ര്‍ മാ​ടാ​യി വാ​ടി​ക്ക​ല്‍ ക​ള​ത്തി​ലേ​പു​ര​യി​ല്‍ സൈ​നു​ല്‍ ആ​ബി​ദി(23) നെ​യാ​ണു കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​റ​വി​ല​ങ്ങാ​ട് പ​ക​ലോ​മ​റ്റം സ്വ​ദേ​ശി​യാ​യ യു​വാ​വ് ത​ന്‍റെ ടെ​ല​ഗ്രാം അ​ക്കൗ​ണ്ടി​ലേ​ക്ക് പാ​ര്‍​ട്ട് ടൈം ​ജോ​ലി വ​ഴി പ​ണം സ​മ്പാ​ദി​ക്കാം എ​ന്ന പ​ര​സ്യം കാ​ണു​ക​യും തു​ട​ര്‍​ന്ന് ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത് ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ന്നീ​ട് പ​ല​ത​വ​ണ​യാ​യി യു​വാ​വി​ല്‍ നി​ന്ന് ര​ണ്ട​ര​ല​ക്ഷ​ത്തി​ലേ​റെ രൂ​പ ന​ഷ്ട​പ്പെ​ട്ടു. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി മ​ന​സി​ലാ​ക്കി​യ യു​വാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പ്ര​ത്യേ​ക സൈ​ബ​ര്‍ സം​ഘം രൂ​പീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സൈ​നു​ല്‍ ആ​ബി​ദി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണം എ​ത്തി​യ​താ​യി ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.

Related posts

Leave a Comment