കോഴിക്കോട്: വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ ജോലി വാഗ്ദാനവുമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു.
പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി, 3000 രൂപ ലഭിക്കുമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായാണ് തട്ടിപ്പുകാര്‍ രംഗത്തെത്തിയത്.
വാട്ട്സ് ആപ് മുഖേനയാണ് ഓഫറുകള്‍ എത്തുന്നത്. മെസ്േജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും.
ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് ആയാല്‍ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
ത
ട്ടിപ്പുകാര്ക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിക്കുക മാത്രമല്ല, വാട്സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്.
ഇത്തരം പാര്‍ട്ട് ടൈം ജോലി ഓഫര്‍ ചെയ്യുന്ന സന്ദേശങ്ങള്‍ വാട്സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും ശരിയായ രീതിയില്‍ ആയിരിക്കില്ല.
കൃത്യമായ ഉറവിടത്തില്‍ നിന്നല്ല ഇത്തരം സന്ദേശങ്ങള്‍ വരുന്നതെന്ന് തിരിച്ചറിയണം. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും സന്ദേശം.
ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് ആധികാരികത ഉറപ്പുവരുത്തണമെന്നും പോലീസ് അറിയിച്ചു.
ഇത്തരം വ്യാജനമ്പറുകള്‍ ബ്ലോക്ക് ചെയ്യണമെന്നും തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബര്‍ പോലീസ് സ്റ്റേഷനിലോ പരാതി നല്‍കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.