ഓൺലൈനിൽ തട്ടിപ്പു ഫ്രാഡുകൾ ആറാടുകയാണ്..! മ​ണി​ചെ​യി​ന്‍, വ​ര്‍​ക്ക് ഫ്രം ​ഹോം, കൊ​റോ​ണക്കാല​ത്ത് ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ര്‍ ടാ​ര്‍​ജ​റ്റ്;  ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പുമായി പോലീസ്



സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​ല്‍​പ​മൊ​ന്ന് നീ​ങ്ങി. പ്ര​തി​സ​ന്ധി കാ​ല​ത്ത് ജോ​ലി ന​ഷ്ട​വും വ​രു​മാ​ന ന​ഷ്ട​വും ഉ​ണ്ടാ​യ​വ​ര്‍ ഏ​റെ.​ മു​ന്‍​പ് ജോ​ലി​യു​ണ്ടാ​യി​രു​ന്ന പ​ല​രും ഇ​പ്പോ​ള്‍ തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രാ​യി മാ​റി.

അ​പ്പോ​ഴോ ത​ട്ടി​പ്പും കൂ​ടി. ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ടു​ള്ള ത​ട്ടി​പ്പു​ക​ളു​ടെ മേ​ള​മാ​ണ് പ​ല​യി​ട​ത്തും. ഓ​ണ്‍ ലൈ​ന്‍ വ​ഴി​യും പ​ഴ​യ​പോ​ലെ വാ​ണ്ട​ഡ് പോ​സ്റ്റ​റു​ക​ള്‍ ഒ​ട്ടി​ച്ചും ത​ട്ടി​പ്പു​സം​ഘം അ​വ​സ​രം മു​ത​ലെ​ടു​ക്കു​ക​യാ​ണ്.

നി​ര​വ​ധി ജോ​ലി അ​വ​സ​ര​ങ്ങ​ളാ​ണ് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​കാ​രു​ടെ പു​തി​യ ഓ​ഫ​ര്‍.

ഈ ​ലി​ങ്ക് ക്ലി​ക്ക് ചെ​യ്താ​ല്‍
” There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap.”

കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഫോ​ണു​ക​ളി​ല്‍ എ​ത്തു​ന്ന മെ​സേ​ജാ​ണി​ത്. ഇ​ത്ത​രം മെ​സേ​ജു​ക​ളാ​ണ് വാ​ട്‌​സാ​പ്പി​ല്‍ പ​ല ഗ്രൂ​പ്പു​ക​ളി​ലാ​യി ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്.

പ്ര​തി​ദി​നം 30 മി​നി​റ്റ് മാ​ത്രം നി​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്താ​ല്‍ മ​തി, 3000 രൂ​പ​യാ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന ശ​മ്പ​ളം. നി​ര​വ​ധി​പേ​രാ​ണ് ഈ ​ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ള്ള​ത്.

മെ​സ്സേ​ജി​ന് താ​ഴെ ഒ​രു ലി​ങ്കും ത​ന്നി​ട്ടു​ണ്ടാ​വും. ഈ ​ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത് ആ​ക്ടി​വേ​റ്റ് ആയാ​ല്‍ നി​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട ഡാ​റ്റ​യും കോ​ണ്ടാ​ക്ടു​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ടേ​ക്കാം.

പാ​ര്‍​ട്ട് ടൈം ​ജോ​ലി ഓ​ഫ​ര്‍ !
ത​ട്ടി​പ്പു​കാ​ര്‍​ക്ക് ന​മ്മു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ക മാ​ത്ര​മ​ല്ല, വാ​ട്‌​സ്പ് അ​ക്കൗ​ണ്ട് ലോ​ഗൗ​ട്ട് ചെ​യ്യ​പ്പെ​ടാ​നും ഇ​ട​യു​ണ്ട്.

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​നെ​തി​രെ വാ​ട്‌​സാ​പ്പ് നി​ര​വ​ധി സെ​ക്യൂ​രി​റ്റി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നെ​യും വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് ഓ​ണ്‍​ലൈ​ന്‍ ഫ്രാ​ഡു​ക​ള്‍ ഓ​രോ ദി​വ​സ​വും പു​തി​യ പു​തി​യ മാ​ര്‍​ഗ്ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​ത്.

ഇ​ത്ത​രം പാ​ര്‍​ട്ട് ടൈം ​ജോ​ലി ഓ​ഫ​ര്‍ ചെ​യ്യു​ന്ന മെ​സ്സേ​ജു​ക​ള്‍ വാ​ട്‌​സാ​പ്പി​ലൂ​ടെ ധാ​രാ​ളം പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം മെ​സ്സേ​ജു​ക​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ഭാ​ഷ​യും വാ​ക്യ​ങ്ങ​ളും നി​യ​ത​മാ​യ രീ​തി​യി​ല്‍ ആ​യി​രി​ക്കി​ല്ല.

പ്ര​ശ​സ്ത​രാ​യ പ​ല ക​മ്പ​നി​ക​ളു​ടെ​യും പേ​രി​ലാ​യി​രി​ക്കും മെ​സേ​ജ് വ​രു​ക.

നിരോധിക്കപ്പെട്ടവർ വീണ്ടും!
ഇ​ത്ത​രം ലി​ങ്കു​ക​ള്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​തി​ന് മു​ന്‍​പ് ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശി​ക്കു​ന്നു. ഏ​ത് കോ​ണ്ടാ​ക്ടി​ല്‍ നി​ന്നാ​ണോ ല​ഭി​ച്ച​ത് ആ ​ന​മ്പ​റി​നെ ബ്ലോ​ക്ക് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​തു​പോ​ലെ ത​ന്നെ മു​ന്‍​പ് ത​ട്ടി​പ്പെ​ന്ന് വ്യ​ക്ത​മാ​യ​തു​മൂ​ലം നി​രോ​ധി​ക്ക​പ്പെ​ട്ട മ​ണി​ചെ​യി​നു​കാ​രും പു​തി​യ വേ​ഷ​ത്തി​ലും ഭാ​വ​ത്തി​ലും എ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തി​നെ കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment