പള്ളിക്കത്തോട്: ഓണ്‍ലൈനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ നമ്പ്യാര്‍പാടം ഭാഗത്ത് താന്നിക്കപ്പള്ളി ഷംസിഖ് റഷീദി(23)നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
വാഴൂര്‍ സ്വദേശിയായ യുവാവിന് ഓണ്‍ലൈന്‍ ജോലിയില്‍നിന്നു ദിവസം 8,000 രൂപ സമ്പാദിക്കാമെന്ന് പറഞ്ഞ് ഇയാളുടെ മൊബൈലിലേക്ക് വാട്സ്ആപ്പ് സന്ദേശം വരികയും ഇവര്‍ പറഞ്ഞ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് ഇയാളില്‍നിന്നു പലതവണകളായി 1.80 ലക്ഷത്തോളം രൂപ നഷ്ടപ്പെടുകയുമായിരുന്നു.
പരാതിയെത്തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ പരിശോധനയില്‍ ഇയാളില്‍നിന്നു നഷ്ടപ്പെട്ട പണം ഷംസിഖിന്റെ അക്കൗണ്ടില്‍ ചെന്നതായി കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.