കൊച്ചി: ഓണ്‍ലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ വിവേകത്തോടെ നിരസിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ജോലി ഓഫറുമായി ബന്ധപ്പെട്ട് രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം ആവശ്യപ്പെടുകയാണ് പതിവ്.
ത്ട്ടിപ്പ് സംഘങ്ങള്‍ എടിഎം നമ്പര്‍, പിന്, ഒടിപി തുടങ്ങിയവ ചോദിക്കുമ്പോള്‍ തന്നെ തട്ടിപ്പാണെന്ന് മനസിലാക്കണമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. വ്യാജ പാര്‍ട്ട് ടൈം ജോലി ഓഫര്‍ തട്ടിപ്പില്പ്പെടുന്നവര്ക്ക് സമയനഷ്ടവും ധനനഷ്ടവുമാകും ഫലം.
1930 ല്‍ വിളിക്കാം
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.