തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ബിവറേജസ് ഒൗട്ട് ലെറ്റുകൾ അടച്ച സാഹചര്യത്തിൽ ഓണ്‍ലൈൻ വഴി മദ്യം വിൽപ്പന നടത്താൻ സർക്കാർ ആലോചന തുടങ്ങി. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ചുള്ള സാധ്യതകൾ പരിശോധിക്കുന്നത്.
21 ദിവസം വരെ ബിവറേജസ് കോർപറേഷന്റെ മദ്യവിൽപ്പനശാലകൾ തുറന്ന് പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഓണ്‍ലൈൻ സാധ്യതകളെക്കുറിച്ച് ആലോചിക്കുന്നത്.